ഓസ്‌ട്രേലിയയിലെത്തുന്ന ഇന്ത്യന്‍ ടീമിന്റെ ക്വാറന്റൈനും, ക്വാറന്റൈന്‍ കാലാവധിയിലെ പരിശീലന സൗകര്യവുമൊക്കെ സംബന്ധിച്ചാണ് സംശയങ്ങളുണ്ടായിരുന്നത്.
ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരും ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ഇതേക്കുറിച്ചുണ്ടാക്കിയ ധാരണ, ബി സി സി ഐയും അംഗീകരിച്ചതിനു പിന്നാലെയാണ് മത്സര ക്രമം പ്രഖ്യാപിച്ചത്.
പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം തന്നെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു.
ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഈ പരമ്പരയില്‍ ട്വന്റി-ട്വിന്റി മത്സരങ്ങളും ഏകദിനങ്ങളും ടെസ്റ്റ് മത്സരങ്ങളുമുണ്ട്.
നവംബർ 12 ന് ഇന്ത്യൻ ടീം സിഡ്‌നിയിൽ എത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ടീം രണ്ടാഴ്ച സിഡ്‌നിയിൽ ക്വറന്റൈൻ ചെയ്ത ശേഷമാണ് നവംബർ 27നു ആദ്യ മത്സരം നടക്കുന്നത്.
മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍, ആദ്യ രണ്ടും സിഡ്‌നിയില്‍ തന്നെയാണ് നടക്കുക. നവംബര്‍ 27, 29 തീയതികളിലാകും ഇത്.
മൂന്നാം ഏകദിനം കാന്‍ബറയില്‍ ഡിസംബര്‍ രണ്ടിന് നടക്കും.
മൂന്നു ട്വന്റി ട്വന്റി മത്സരങ്ങളും ഈ വേദികളില്‍ തന്നെയാകും നടക്കുക.
എന്നാല്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ടീമുകള്‍ ഓസ്‌ട്രേലിയയുടെ മറ്റു ഭാഗങ്ങിളിലേക്കും പോകും.
ബോർഡർ ഗാവസ്‌കർ ട്രോഫിക്കുവേണ്ടിയുള്ള ഡേ നൈറ്റ് ടെസ്റ്റ് പരമ്പര ഡിസംബർ 17നു അഡ്‌ലൈഡ് ഓവലിൽ വച്ച് തുടങ്ങുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരമാകും ഇത്.
തുടർന്ന് ഡിസംബർ 26നു മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലും, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലും, ബ്രിസ്‌ബൈനിലെ ഗാബ സ്റ്റേഡിയത്തിലും യഥാക്രമം ജനുവരി ഏഴിനും, 15 നുമാണ് ബാക്കിയുള്ള മത്സരങ്ങൾ നടക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരിക്കുന്നത്.
മാത്രമല്ല രാജ്യാന്തര മത്സരങ്ങൾക്ക് പുറമെ മറ്റ് മത്സരങ്ങളുടെ സമയക്രമവും ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തുവിട്ടിട്ടുണ്ട്. ഡിസംബർ ആറ്, എട്ട് തീയതികളിൽ സിഡ്‌നിയിലെ ഡ്രംമോയൻ ഓവലിൽ ഇന്ത്യ A ഓസ്ട്രേലിയ A യെ നേരിടും. തുടർന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയ A യും ഇന്ത്യയുമായുള്ള മത്സരവും നടക്കും.
മെൽബണിൽ കൊറോണാവ്യാപനം കുറഞ്ഞതിനാൽ ലോക്ക്ഡൗൺ ഇളവുകൾ നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. ഇതേതുടർന്ന് ഡിസംബർ 26 നു മെൽബണിൽ വച്ച് തന്നെ ബോക്‌സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റ് നടക്കുമെന്ന് കഴിഞ്ഞ ദിവസം വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ എത്രത്തോളം പേർക്ക് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒത്തുചേരാൻ കഴിയുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകും ഇത് നടപ്പാക്കുന്നതെന്നാണ് പ്രീമിയർ സൂചന നൽകിയത്.
മത്സരങ്ങളുടെ വിവരങ്ങൾ :
Dettol ODI Series v India
First ODI: Friday, November 27 – Sydney Cricket Ground (Day-Night)
Second ODI: Sunday, November 29 – Sydney Cricket Ground (Day-Night)
Third ODI: Wednesday, December 2 – Manuka Oval, Canberra (Day-Night)
Dettol T20 INTL Series v India
First T20: Friday, December 4 – Manuka Oval, Canberra (Night)
Second T20: Sunday, December 6 – Sydney Cricket Ground (Night)
Third T20: Tuesday, December 8 – Sydney Cricket Ground (Night)
Vodafone Test Series v India
First Test: December 17-21 – Adelaide Oval (Day-Night)
Second Test: December 26-30 – Melbourne Cricket Ground
Third Test: January 7-11 – Sydney Cricket Ground
Fourth Test: January 15-19 – The Gabba, Brisbane