ക്രൗൺ കാസിനോയിലെ 17 ചൂതാട്ട മെഷീനുകളിൽ പല ബട്ടണുകളും കളിക്കാർക്ക് ലഭ്യമാകുന്നില്ല എന്ന് കഴിഞ്ഞ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലായി നടത്തിയ പരിശോധനകളിൽ തെളിഞ്ഞിരുന്നു. ഇതുമൂലം ഏകദേശം മൂന്നര ആഴ്ചയോളം ഏറ്റവും കൂടിയതും അല്ലെങ്കിൽ ഏറ്റവും കുറഞ്ഞതുമായ വാതുവെയ്പുകൾ മാത്രം നടത്താനേ കളിക്കാർക്ക് സാധിച്ചിരുന്നുള്ളൂ.
ഈ മാറ്റങ്ങൾ ഗാംബ്ലിങ് ആൻഡ് ലിക്കർ റെഗുലേഷൻസ് കമ്മീഷനെ അറിയിക്കുന്നതിൽ ക്രൗൺ പരാജയപ്പെട്ടതിനാലാണ് പിഴയെന്നും ക്രൗണിന്റെ നടപടികൾ മനപ്പൂർവ്വം അല്ലെന്ന് വിശ്വസിക്കുന്നതായും വിക്ടോറിയയുടെ ഗാംബ്ലിങ് കമ്മീഷൻ അറിയിച്ചു.
ഇതുവരെ ഈടാക്കിയതിലെ ഏറ്റവും വലിയ പിഴയാണ് ക്രൗണിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇത്തരം പാളിച്ചകൾ ഭാവിയിൽ ഒഴിവാക്കുന്ന വിധത്തിൽ നിയമ നിർമ്മാണം നടത്തുമെന്ന് ക്രൗൺ വക്താക്കൾ അറിയിച്ചു.