ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ദീപാവലി വർഷങ്ങളായി ഓസ്‌ട്രേലിയയിൽ സജ്ജീവമായാണ് ആഘോഷിച്ചു വരുന്നത്.
ഇതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയൻ തപാൽ വകുപ്പായ ഓസ്ട്രേലിയ പോസ്റ്റ് ദീപാവലി പ്രമേയമാക്കിക്കൊണ്ട് സ്റ്റാമ്പുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുന്നത്.
ദീപാവലി പ്രമേയത്തോടെയുള്ള വ്യത്യസ്ത ചിത്രങ്ങളടങ്ങിയ നിറപ്പകിട്ടാർന്ന രണ്ടു സ്റ്റാമ്പുകളാണ് തപാൽ വകുപ്പ് പുറത്തിറക്കുന്നത്.
ഹൃദയത്തിന്റെ ആകൃതിയിൽ ചുവന്ന റോസാപ്പുഷ്പങ്ങൾ പതിച്ച ഒരു ഡോളർ സ്റ്റാമ്പ് ആണ് തപാൽ വകുപ്പ് പുറത്തിറക്കാനൊരുങ്ങുന്ന ദീപാവലി സ്റ്റാമ്പുകളിൽ ഒന്ന്.
കൂടാതെ ദീപാവലിയുടെ പ്രതീകമായ മൺവിളക്കിന്റെ ചിത്രമടങ്ങിയ സ്‌റ്റാമ്പാണ് ഇതിൽ മറ്റൊന്ന്.
ഈ സ്റ്റാമ്പുകൾ ഓൺലൈൻ ആയും, പോസ്റ്റ് ഓഫീസുകൾ വഴിയും, മെയിൽ ഓർഡർ ആയും ഒക്ടോബർ 17 മുതൽ ലഭ്യമാകും.