മെൽബണിലെ കൊറോണവൈറസ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാൻ വൈകുന്നതിനെതിരെ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വിമർശനങ്ങൾ നേരിടുകയാണ്. സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക്ഡൗണിനെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് പ്രീമിയറുടെ ഓഫീസ് അർദ്ധരാത്രിയിൽ തല്ലി തകർത്ത നിലയിൽ കണ്ടെത്തിയത്.
പ്രീമിയറുടെ നോബിൾ പാർക്കിലുള്ള ഓഫീസിന്റെ ജനാല ഭാഗികമായി തകർക്കുകയും, മുൻവാതിലിലും ജനാലയിലും ചുവന്ന പെയിന്റ് കൊണ്ട് 'സാക്ക് ഡാൻ' (ഡാനിനെ പുറത്താക്കുക) എന്ന് എഴുതുകയും ചെയ്തതിന്റെ ചിത് ങ്ങളാണ് വ്യാഴാഴ്ച രാവിലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഹൈലൈറ്റ്‌സ്
- പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിന്റെ ഓഫീസ് തകർത്ത നിലയിൽ
- ആക്രമണം ഒരു മാസത്തിൽ രണ്ടാം തവണ
- പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
ഇഷ്ടിക ഉപയോഗിച്ചാണ് ജനാല തകർത്തതെന്നാണ് റിപ്പോർട്ടുകൾ.
ഒരു മാസത്തിൽ ഇത് രണ്ടാം തവണയാണ് ഡാനിയേൽ ആൻഡ്രൂസിന്റെ ഓഫീസ് നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. സെപ്തംബര് 25ന് ഓഫീസ് ജനാലകളിൽ സ്പ്രേ പെയിന്റ് കൊണ്ട് വരച്ചതായി കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവം നേരിൽ കണ്ടവരുണ്ടെങ്കിൽ ക്രൈം സ്റ്റോപ്പേഴ്സിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
സർക്കാർ പുറത്തുവിട്ട റോഡ് മാപ് പ്രകാരം മെൽബണിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഒക്ടോബർ 19ന് കൂടുതൽ ഇളവ് നൽകാനായിരുന്നു പദ്ധതി.
എന്നാൽ ഉദ്ദേശിച്ച രീതിയിൽ വൈറസ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ നല്കാൻ സാധ്യതയില്ലെന്ന് പ്രീമിയർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ലോക്ക്ഡൗൺ നീളുന്നത് ചിലരെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് മനസിലാക്കുന്നുവെന്നും, എന്നാൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇത് ആവശ്യമാണെന്നും ബുധനാഴ്ച പ്രീമിയർ വ്യക്തമാക്കി.
നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ പ്രതിപക്ഷവും സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ഇതിന് പുറമെ ക്വറന്റൈൻ ഹോട്ടൽ പാളിച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാന ആരോഗ്യ മന്ത്രിയും, വിക്ടോറിയയിലെ ഏറ്റവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും രാജി വച്ചിരുന്നു.
ഇതിനിടെ സംസ്ഥാനത്ത് പുതുതായി ആറ് കേസുകൾ കൂടി സ്ഥിരീകരിച്ചു. എന്നാൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിൽ വൈറസ് ബാധ കുറഞ്ഞതിന് പിന്നാലെ ഷേപ്പാർട്ടനിൽ വീണ്ടു രോഗം പൊട്ടിപ്പുറപ്പെട്ടത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
Please check the relevant guidelines for your state or territory: NSW,Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania