ഡെത്ത് ത്രെട്ട് സ്‌കാം എന്ന പേരിലാണ് ഈ പുതിയ തട്ടിപ്പ് ഓസ്‌ട്രേലിയയിൽ വ്യാപകമാകുന്നത്. ഈമെയിലിലൂടെയും, ഫോണിലൂടെയുമാണ് തട്ടിപ്പുകാർ കൊല്ലുമെന്ന് ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമം നടത്തുന്നത് .
വധിക്കാനായി ഏർപ്പെടുത്തിയ വാടക കൊലയാളിയാണെന്നും, ഇതിനായി കൊട്ടേഷൻ എടുത്തിരിക്കുകയാണെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. ഇതിൽ നിന്നും ഒഴിവാക്കാനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നു . ഇത് ബിറ്റ് കോയിനിലൂടെയോ, ബാങ്ക് വഴിയോ, ഐട്യൂൺസ് ഗിഫ്റ് കാർഡ് ആയോ നൽകാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നതെന്ന് പോലീസ് അറിയിച്ചു.
ഇതേക്കുറിച്ച് ജനങ്ങൾ ബോധവാൻമാരാകണമെന്നും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി .
ഇത്തരത്തിൽ എന്തെങ്കിലും ഫോൺ കോളോ, ഈമെയിലോ ലഭിക്കുന്നവർ എത്രയും വേഗം www.acorn.gov.au ൽ വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്.