NSWലെ പുതിയ കൊവിഡ് കേസുകൾ വിക്ടോറിയയെക്കാൾ കൂടുതൽ; രണ്ടു ഡോക്ടർമാർക്കും രോഗബാധ

സിഡ്നിയിൽ പ്രാദേശികമായി കൊവിഡ് പടർന്ന ഏഴു കേസുകൾ കൂടി സ്ഥിരീകരിച്ചു. രണ്ടു ഡോക്ടർമാർ ഉൾപ്പെടെയാണ് ഇത്.

NSW Premier Gladys Berejiklian addresses media as she gives a COVID-19 update at NSW Parliament House in Sydney in September.

NSW Premier Gladys Berejiklian addresses media as she gives a COVID-19 update at NSW Parliament House in Sydney in September. Source: AAP

ഒരാഴ്ചക്കിടെ രണ്ടാം തവണയും ന്യൂ സൗത്ത് വെയിൽസിലെ പ്രതിദിന രോഗബാധ വിക്ടോറിയയെക്കാൾ കൂടുതലായി.

ന്യൂ സൗത്ത് വെയിൽസിൽ 13 പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

വിക്ടോറിയയിൽ 12 പേർക്കാണ് തിങ്കളാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറിൽ രോഗബാധ കണ്ടെത്തിയത്.

ഓസ്ട്രേലിയയിൽ കൊവിഡ് രണ്ടാംവ്യാപനം കൂടിയ ശേഷം ആദ്യമായി ന്യൂ സൗത്ത് വെയിൽസിലെ പ്രതിദിന രോഗബാധ വിക്ടോറിയയെക്കാൾ കൂടുതലായത് കഴിഞ്ഞയാഴ്ചയായിരുന്നു.

ഒക്ടോബർ എട്ടിന് NSWൽ 12ഉം, വിക്ടോറിയയിൽ 11ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ഒരു ഇടവേളയ്ക്കു ശേഷം ന്യൂ സൗത്ത് വെയിൽസിൽ പ്രാദേശികമായി രോഗം പടരുന്നതും കൂടുകയാണ്.

ആകെയുള്ള 13 കേസുകളിൽ ഏഴു പേരും പ്രാദേശികമായി വൈറസ് ബാധിച്ചതാണ്.

തുടർച്ചയായ 12 ദിവസങ്ങളിൽ സാമൂഹിക വ്യാപനം ഇല്ലാതിരുന്ന സാഹചര്യത്തിൽ നിന്നാണ് ന്യൂ സൗത്ത് വെയിൽസിൽ വീണ്ടും സാമുഹിക വ്യാപനം കൂടുന്നത്.

പുതുതായി രോഗം ബാധിച്ചതിൽ രണ്ടു പേർ ലക്കെംബയിലെ A2Z മെഡിക്കൽ ക്ലിനിക്കിലെ ഡോക്ടർമാരാണ്.

ഇവിടെ നിന്ന് നേരത്തേ റിപ്പോർട്ട് ചെയ്ത ഒരു കേസിൽ നിന്നാണ് ഈ ഡോക്ടർമാർക്ക് വൈറസ് ബാധിച്ചിരിക്കുന്നത്.

എന്നാൽ ഈ രോഗബാധകളുടെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല.

മറ്റൊരു ക്ലസ്റ്ററുമായും ഇതിന് ബന്ധമില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് അറിയിച്ചു.

വൈറസ് ബാധ സ്ഥിരീകരിച്ച മറ്റ് അഞ്ചു പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ഇതിൽ ഒരാൾ ഡിസെബിലിറ്റി സപ്പോർട്ട് മേഖലയിൽ ജോലി ചെയ്യുന്നയാളാണ്.

ഇവരുടെ രോഗബാധയുടെയും സ്രോതസ് കണ്ടെത്താനുള്ള ശ്രമം തുടരുന്നതേയുള്ളൂ.

നേരത്തേ ഉറവിടം അറിയാത്ത മറ്റു നാലു പേരുടെയും രോഗബാധ കണ്ടെ്തതിയിരുന്നു. സെന്റ് വിൻസന്റ്സ് ആശുപത്രിയിലെ ഒരു നഴ്സ് ഉൾപ്പെടെയാണ് ഇത്.

സംസ്ഥാനത്തെ പരിശോധനാ നിരക്ക് ആശങ്കാജനകമായ രീതിയിൽ കുറഞ്ഞതായും സംസ്ഥാന സർക്കാർ അറിയിച്ചു.

നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ പോലും പരിശോധനയ്ക്കായി മുന്നോട്ടു വരാൻ ജനങ്ങൾ തയ്യാറാകണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at https://sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSW,VictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania


Share

2 min read

Published

Source: AAP




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now