റിക്ടർ സ്‌കെയിലിൽ 5.8 തീവ്രതയുള്ള ഭൂചലനമാണ് രേഖപെടുത്തിയിരിക്കുന്നത്. (ആദ്യം അറിയിച്ച 6.0 തീവ്രതയുള്ള ഭൂചലനമെന്നത് അധികൃതർ 5.8 ലേക്ക് കുറച്ചു.)
മെൽബൺ, ഉൾനാടൻ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ ഉൾപ്പെടെ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരങ്ങൾ. അഡലൈഡിലും ടാസ്‌മേനിയിലെ ലോണ്സെസ്റ്റണിലും ഭൂചലനം അനുഭവപ്പെട്ടു.
വിക്ടോറിയയിലെ മാൻസ്ഫീൽഡിന് സമീപത്താണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 9.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇതിന് 15 മിനിറ്റിനുശേഷം ശേഷം തുടർചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 4 തീവ്രതയുള്ളതായിരുന്നു തുടർചലനം.
അതെസമയം സുനാമിയുടെ സാധ്യതയിലെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
More to come

Damage to the exterior of Betty’s Burgers on Chappel Street in Windsor following an earthquake, Melbourne, Wednesday, September 22, 2021. Source: AAP Image/James Ross