വടക്കൻ ക്യാൻബറയിലെ ഫോർഡിയിലാണ് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
ഇതേത്തുടർന്ന് ചലനം അനുഭവപ്പെട്ടതായി 200 ഓളം പേർ അറിയിച്ചതായി ജിയോസയൻസ് ഓസ്‌ട്രേലിയ പറഞ്ഞു.
ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോസയന്സ് ഓസ്ട്രേലിയ അറിയിച്ചു. പത്തു മിനിട്ടിന് ശേഷം 1.7 തീവ്രതയുള്ള തുടർചലനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രദേശത്ത് വലിയ ശബ്ദവും, കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. എന്നാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടുകളില്ല.
ക്യാൻബറയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി തുടർച്ചയായ നാലാം ദിവസവും 45 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.