മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ 8 മലയാള ചിത്രങ്ങൾ; താരനിരയിൽ ബോളിവുഡ് സ്റ്റാറുകൾക്കൊപ്പം ജാനകി ഈശ്വറും

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മെൽബൺ ഇന്ത്യൻ ചലച്ചിത്രമേള (IFFM) തിയറ്റററുകളിലേക്ക് തിരിച്ചെത്തുന്നു. അഭിഷേക് ബച്ചൻ, കപിൽ ദേവ്, തമന്ന, വാണി കപൂർ, കബീർ ഖാൻ, ഷെഫാലി ഷാ തുടങ്ങിയവർ ഉൾപ്പെട്ടതാണ് മേളയിലെ താര നിര.

iffm1.png

Credit: IFFM

ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 30 വരെയാണ് 2022ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ നടക്കുന്നത്. 100 ലധികം ഇന്ത്യൻ ഭാഷാ ചിത്രങ്ങളാണ് മേളയിൽ.

ഓഗസ്റ്റ് 12 ന് അനുരാഗ് കശ്യപ് സംവിധാനം നിർവഹിച്ച ദൊബാര എന്ന സിനിമ പ്രദർശിപ്പിച്ചുക്കൊണ്ടാണ് മേളയുടെ തുടക്കം.

ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കിം ജിവെക് അവാർഡ് നേടിയ ദി റേപിസ്റ്റ് ഉൾപ്പെടെ രാജ്യാന്തര മേളകളിൽ ശ്രദ്ധേയമായിട്ടുള്ള നിരവധി ചിത്രങ്ങളും, ഡോക്യൂമെന്ററികളും, ഹ്രസ്വ ചിത്രങ്ങളും ഉൾപ്പെടുന്നു.
At a Glance.jpeg
Credit: IFFM

സിനിമയുടെ സംവിധായകൻ അപർണ സെനും മകളും അഭിനേത്രി യുമായ കൊങ്കണ സെൻ ശർമയും മേളയിൽ പങ്കെടുക്കുന്ന പ്രമുഖ താരങ്ങളിൽ ഉൾപ്പെടുന്നു.

അഭിഷേക് ബച്ചൻ, കപിൽ ദേവ്, തമന്ന, വാണി കപൂർ, കബീർ ഖാൻ, ഷെഫാലി ഷാ തുടങ്ങിയവർ ഉൾപ്പെട്ടതാണ് മേളയിലെ താര നിര.

ദി വോയ്സ് എന്ന റിയാലിറ്റി ടിവി പരിപാടിയിലൂടെ ശ്രദ്ധേയായ മെൽബനിലുള്ള മലയാളി ഗായിക ജാനകി ഈശ്വറും അവാർഡ്‌സ് നൈറ്റിൽ ഗാനം ആലപിക്കുന്ന താരനിരയിൽ ഉൾപ്പെടുന്നു.

2022 ലെ ചിത്ര പ്രദർശനം തിയേറ്ററുകളിലും ഓൺലൈനായുമാണ് സംഘടിപ്പിച്ചരിക്കുന്നത്.

ഓഗസ്റ്റ് 13 ന് മെൽബണിലെ ഫെഡറേഷൻ സ്‌ക്വയറിൽ ക്രിക്കറ്റർ കപിൽ ദേവും, നടൻ അഭിഷേക് ബച്ചനും ഇന്ത്യൻ ദേശീയ പതാക ഉയർത്തും.

നിങ്ങളുടെ ഇഷ്ടതാരത്തെ നേരില് കാണാം

ഓഗസ്റ്റ് 14 ന് പാലായിസ് തിയറ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന IFFM അവാർഡ്‌സ് നൈറ്റിൽ നിങ്ങളുടെ പ്രിയ താരത്തെ നേരിൽ അഭിവാദ്യം ചെയ്യാൻ അവസരമുണ്ട്.

അവാർഡ്‌സ് നൈറ്റിലേക്കുള്ള രണ്ട് ടിക്കറ്റുകൾ എടുക്കുന്നത് വഴി ഇതിനുള്ള നറുക്കെടുപ്പിൽ പേര് ചേർക്കാം.

നിങ്ങളുടെ പ്രിയ താരമാരെന്ന് വ്യകത്മാക്കി ഫേസ്‍ബുക്കിൽ IFFMനെ ടാഗ് ചെയ്യുന്നവരിൽ നിന്നാണ് നറുക്കെടുപ്പ്.

കൂടുതൽ വിവരങ്ങൾ www.iffm.com.au എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

എട്ട് മലയാള സിനിമകൾ

ഈ വർഷത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ എട്ട് മലയാള സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

നാല് ചിത്രങ്ങൾ ഓൺലൈനായും മറ്റ് നാല് മലയാള സിനിമകൾ തിയേറ്ററിലുമാണ് പ്രദർശിപ്പിക്കുന്നത്.

നിറയെ തത്തകളുള്ള മരം, പക, മിന്നൽ മുരളി, കാസിമിന്റെ കടൽ തുടങ്ങിയവയാണ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. ചവി്്ടു, നിശബ്ദം, ശിക്ഷ, വുമൺ വിത് എ മൂവി കാമറ, സണ്ണി എന്നീ ചിത്രങ്ങൾ ഓൺലൈനായും പ്രദർശിപ്പിക്കുന്നു.

Best Actor.jpeg
Credit: IFFM
മിന്നൽ മുരളി, പക എന്നീ മലയാള സിനിമകൾ അവാർഡ് പട്ടികയിൽ ഉൾപ്പെടുന്നു. മികച്ച അഭിനേതാക്കളുടെ പട്ടികയിൽ മിന്നൽ മുരളിയിലെ നായകൻ ടൊവിനോ തോമസും ഇടം നേടിയിട്ടുണ്ട്.

മേളയിലേക്കുള്ള അഞ്ച് ടിക്കറ്റുകൾ നേടാം

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ കാണുന്നതിനായി എസ് ബി എസ് മലയാളം അഞ്ചു ടിക്കറ്റുകൾ സൗജന്യമായി നൽകുന്നു.

malayalam.program@sbs.com.au എന്ന ഇമെയിലിലേക്ക് താഴെ നൽകിയിരിക്കുന്ന ചോദ്യത്തിനുള്ള മറുപടി അയച്ചു തരിക. ആദ്യം ലഭിക്കുന്ന അഞ്ച് ശരിയുത്തരങ്ങൾക്ക് ഓരോ ടിക്കറ്റ് വീതം നൽകും..
2020ലെ ഇന്ത്യൻ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അയ്യപ്പനും കോശിയുമെന്ന മലയാള സിനിമ എത്ര അവാർഡുകൾ കരസ്ഥമാക്കി?
നിങ്ങളുടെ പേര്, ഫോൺ നമ്പർ, മേൽവിലാസം ഇവ ഉൾപ്പെടുത്താൻ മറക്കരുത്. ഓസ്‌ട്രേലിയയിൽ ഉള്ളവർക്ക് മാത്രം ബാധകം.

ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മുൻപായി അയക്കുക.

Share

Published

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service