കോൾസിന്റെ തന്നെ ബ്രാൻഡിലുള്ള ഉൽപ്പന്നമായ 200 ഗ്രാമിന്റെ കോൾസ് ബീറ്റ്റൂട്ട് ഡിപ്പാണ് ബുധനാഴ്ച തിരിച്ചു വിളിച്ചത്. ഇതിൽ അലർജി ഉണ്ടാക്കുന്ന എള്ളിന്റെ സാന്നിധ്യം ചേരുവകകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇത് എള്ളിന് അലർജി ഉള്ളവരിൽ അസ്വസ്ഥതകൾ അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ തിരിച്ചു വിളിച്ചിരിക്കുന്നത്.
പാക്കിങ്ങിൽ വന്ന പിഴവാണ് ഇതിന് കാരണമെന്ന് കോൾസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 2017 ജനുവരി ഒൻപത് വരെ യൂസ് ബൈ ഡെയ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ബീറ്റ്റൂട്ട് ഡിപ്പിന്റെ ബാച്ചാണ് തിരിച്ച് വിളിച്ചത്.
വടക്കൻ ന്യൂ സൗത്ത് വെയില്സിലുള്ള കോൾസിലും, ക്വീൻസ്ലാൻഡിലെ കോൾസ്, ബൈ ലോ സൂപ്പർ മാർക്കെറ്റുകളിലും കോഴ്‌സ് ഓൺലൈനിലുമാണ് ഇവ വില്പനക്ക് വച്ചിരുന്നത്.
ഉപഭോക്താക്കൾക്ക് ഈ ഉൽപ്പന്നം തിരികെ നൽകി മുഴുവൻ പണം കൈപ്പറ്റാവുന്നതാണെന്ന് കോൾസ് അധികൃതർ അറിയിച്ചിട്ടുണ്ടെന്നു ഹെറാൾഡ് സൺ റിപ്പോർട്ട് ചെയ്തു.