Queen Elizabeth with one of her corgi dogs in 1952, the year she became Queen.
Queen Elizabeth with one of her corgi dogs in 1952, the year she became Queen.
This article is more than 2 years old

Obituary

അപ്രതീക്ഷിത രാജപദവി; ചരിത്രം കുറിച്ച ഭരണകാലം: എലിസബത്ത് രാജ്ഞിയുടെ ജീവിതം ഇങ്ങനെ...

ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന രാജ്ഞിയുടെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമായി വിശേഷിപ്പിക്കപ്പെടുന്നു. എലിസബത്ത് രാജ്ഞിയുടെ ജീവിതത്തിന്റെ നാൾ വഴികളിലൂടെ...

Published

By SBS Malayalam
Source: SBS
Image: Queen Elizabeth at Balmoral Castle with one of her corgis in 1952. (SBS / Bettmann/Bettmann Archive)
എലിസബത്ത് അലക്‌സാണ്ട്ര മേരി വിൻഡ്‌സർ: ലോകത്തിനു മുന്നിൽ ക്വീൻ എലിസബത്ത് II എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സിംഹാസനാധിപ...

1952 ഇൽ തന്റെ ചെറുപ്രായത്തിൽ തന്നെ ആകസ്മികമായി രാജപദവി ഏറ്റെടുക്കേണ്ടി വന്നപ്പോൾ അത് ചരിത്രത്തിലേക്കൊരു ചുവടുവെയ്പ്പാകും എന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

2022 സെപ്തംബർ മാസം എട്ടാം തീയതി സ്കോട്ലാൻഡിലെ ബാൽമോറല് കൊട്ടാരത്തിൽ വച്ചുള്ള വിയോഗത്തോടെ ഒരു യുഗത്തിന്റെ തന്നെ അന്ത്യമാണ് സംഭവിച്ചിരിക്കുന്നത്.

കിരീടധാരണത്തിന്റെ എഴുപതാം വർഷം വിടവാങ്ങിയ എലിസബത്ത് രാജ്ഞിയുടെ ജീവിതത്തിന്റെ നാൾവഴികളിലൂടെ:

Princess Elizabeth behind the wheel of a truck in 1945.
Princess Elizabeth driving an ambulance during her wartime service in the A.T.S. (Auxiliary Territorial Service), 10th April 1945. Credit: Bryn Colton/Getty Images
1926 ഏപ്രിലില്‍ ബ്രിട്ടീഷ് രാജാവായ ജോർജ് അഞ്ചാമന്റെ പേരക്കുട്ടിയായി, ജോർജ് ആറാമൻ-എലിസബത്ത് ബോസ്-ലിയോൺ ദമ്പതികളുടെ മകളായി എലിസബത്ത് അലക്‌സാന്ദ്ര മേരി വിൻഡ്‌സർ ജനിച്ചു.

1936 ഇൽ ജോർജ് അഞ്ചാമൻ അന്തരിച്ചപ്പോൾ എലിസബത്തിന്റെ പിതൃസഹോദരനായ എഡ്‌വേർഡ് എട്ടാമൻ രാജാവായി സ്ഥാനമേറ്റു. ആ സമയം കിരീടാവകാശികളിൽ രണ്ടാമതായിയിരുന്നു എലിസബത്ത് രാജകുമാരി.

അമേരിക്കന്‍ വനിതയായ വാലിസ് സിംപ്‌സണെ വിവാഹം ചെയ്യാനായി അതെ വര്ഷം തന്നെ എഡ്വേര്‍ഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് എലിസബത്ത് രാജകുമാരിയുടെ പിതാവ് ജോർജ് ആറാമൻ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജാവായി ചുമതലയേറ്റു. കിരീടാവകാശികളിൽ ഒന്നാമതായിരുന്നു ജോർജ് ആറാമൻ.

രണ്ടാം ലോകമഹായുദ്ധകാലത്ത് രാജകുമാരി ഇംഗ്ലണ്ടിന്റെ ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ സേവനമനുഷ്ഠിക്കുകയും ട്രക്ക് ഡ്രൈവറായും മെക്കാനിക്കായും പരിശീലനം നേടുകയും ചെയ്തു.
Princess Elizabeth Prince Philip
Princess Elizabeth and Prince Philip wave from the balcony of Buckingham Palace, London, on their wedding day in 1947. Credit: Keystone/Getty Images
1947-ൽ എലിസബത്ത് രാജകുമാരിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായി.

ദമ്പതികളുടെ നാല് മക്കൾ നിയുക്ത രാജാവ് ചാൾസ് മൂന്നാമൻ, ആൻ, ആൻഡ്രൂ, എഡ്‌വേർഡ് എന്നിവരാണ്

Queen Elizabeth descends steps of aeroplane in 1952.
Elizabeth returns to London from Kenya as Queen on 7 February 1952 following the death of her father King George VI. Credit: Keystone/Getty Images
1952 ഇൽ ജോർജ് ആറാമന്റെ ആകസ്മിക മരണത്തോടെ എലിസബത്ത് രാജകുമാരിയെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജ്ഞിയായി തിരഞ്ഞെടുത്തു.

ഇംഗ്ലണ്ടിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ച് 1953 ജൂൺ 2 നായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.

Queen Elizabeth II sitting on the throne and wearing a crown during her coronation in 1953.
Queen Elizabeth II during her coronation at Westminster Abbey in 1953. Credit: Hulton Archive/Getty Images
അടുത്ത വർഷം, രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ആറുമാസത്തെ ലോകപര്യടനം നടത്തി. അതിൽ ഓസ്‌ട്രേലിയൻ സന്ദർശനവും ഉൾപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയ സന്ദർശിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്നു എലിസബത്ത് രാജ്ഞി. അതിനു ശേഷം 15 തവണ രാജ്ഞി ഓസ്ട്രേലിയ സന്ദർശിച്ചു.

1954ൽ ഏകദേശം ഒമ്പത് ദശലക്ഷം ഉണ്ടായിരുന്ന ഓസ്‌ട്രേലിയയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങളും രാജ്ഞിയെ കാണുവാൻ എത്തി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
Queen Elizabeth II and Prince Philip in open-top car wave to crowds on George St, Sydney, in 1954.
Britain's Queen Elizabeth II and Prince Philip drive past cheering crowds on Sydney's George St in 1954. Source: AP / AP
മൂന്നു തവണ ഇന്ത്യ സന്ദർശനം നടത്തിയ ബ്രിട്ടീഷ് രാജ്ഞി 1997 ഇൽ കേരളവും സന്ദർശിച്ചിരുന്നു.
Queen Elizabeth II, Prince Philip and their young family on a rug on the grounds of Balmoral Castle.
Baby Prince Andrew perches on Prince Philip's lap during a picnic on the grounds of Balmoral Castle. Also pictured are Queen Elizabeth, Prince Charles, and Princess Anne. Credit: Bettmann/Bettmann Archive
ജീവകാരുണ്യപ്രവർത്തനങ്ങൾ ഒരു ചര്യയായി കരുതിയിരുന്ന എലിസബത്ത് രാജ്ഞി വിവിധ സൈനിക, ആരോഗ്യ, മൃഗസംരക്ഷണ സംഘടനകൾ ഉൾപ്പെടെ 600-ലധികം ചാരിറ്റി സംഘടനകളുടെ രക്ഷാധികാരിയായിരുന്നു.
I often draw strength from meeting ordinary people doing extraordinary things.
Queen Elizabeth II, 2016
തന്റെ ഭരണകാലത്ത്, ആയിരക്കണക്കിന് ആളുകൾക്കാണ് രാജ്ഞി ബഹുമതികൾ സമ്മാനിച്ചത്. അവയിൽ MBE (Member of the Most Excellent Order of the British Empire) കളും, നൈറ്റ്‌ഹുഡുകളും, വിക്ടോറിയ ക്രോസുകളും ഉൾപ്പെടുന്നു.
Queen Elizabeth places a sword on the shoulder of Captain Thomas Moore to make him a knight.
The Queen knights 100-year-old Captain Thomas Moore after he raised millions of pounds for health care services during the height of the COVID-19 pandemic. Credit: Pool/Max Mumby/Getty Images
2015 സെപ്റ്റംബറിൽ, മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നു ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം എലിസബത്ത് രാജ്ഞി സ്വന്തമാക്കിയിരുന്നു.

ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധികം കാലമിരുന്ന ലോകത്തെ രണ്ടാമത്തെ ഭരണാധികാരി എന്ന റെക്കോർഡ് ഈ വർഷം എലിസബത്ത് രാജ്ഞിക്ക് സ്വന്തമായി.

ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ ചിത്രം ഉള്ള ഭരണാധികാരി എന്ന നിലയില്‍ രാജ്ഞി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.

Queen Elizabeth sits alone in a church pew at the funeral of her husband, Prince Philip
Queen Elizabeth at the funeral of her husband, Prince Philip, at St George's Chapel, Windsor Castle, on 17 April 2021. Credit: WPA Pool/Getty Images
രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം 99 ആം വയസിലാണ് അന്തരിച്ചത്.

അസുഖ ബാധിതയായി കുറച്ചുകാലമായി രാജ്ഞി ചികിത്സയില്‍ ആയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പിടിപെട്ട കൊറോണ രാജ്ഞ്ഞിയുടെ ആരോഗ്യനിലയെ ബാധിച്ചിരുന്നു.
Queen Elizabeth sits on a chair next to a table to give a video address to the COP climate conference in Glasgow in November, 2021.
The Queen delivers a video message to the COP climate conference in Glasgow in November, 2021. Ill health prevented her from attending in person. Credit: Handout/Buckingham Palace via Getty Imag

Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service