SKIP TO MAIN CONTENT

സംഗീതോപകരണം കണ്ട് തോക്കെന്ന് തെറ്റിദ്ധരിച്ചു: മെല്‍ബണ്‍ ട്രെയിന്‍ സ്‌റ്റേഷനില്‍ ആളെ ഒഴിപ്പിച്ച് പരിശോധന

മെല്‍ബണിലെ ഫ്‌ളാഗ്സ്റ്റാഫ് ട്രെയിന്‍ സ്റ്റേഷനില്‍ തോക്കുമായി ഒരു യാത്രക്കാരനെ കണ്ടുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായി കണ്ട യാത്രക്കാരന്റെ കൈയിലുണ്ടായിരുന്നത് സംഗീതോപകരണമാണെന്ന് തിരിച്ചറിഞ്ഞതോടെ സ്‌റ്റേഷന്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.

Flagstaff station
Victorian Police officers are seen inside Flagstaff train station in Melbourne Source: AAP Image/James Ross

1 min read

Published

Updated

By SBS Malayalam

Source: SBS



Skip to article content

മെൽബണിലെ ഫ്‌ളാഗ്സ്റ്റാഫ് സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് തോക്കുമായി ഒരാളെ കണ്ടുവെന്ന വിവരം പൊലീസിന് ലഭിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് ക്രിട്ടിക്കൽ റെസ്പോൻസ് ടീം സ്ഥലത്തെത്തുകയും സ്റ്റേഷൻ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു യാത്രക്കാരൻ നൽകിയ മുന്നറിയിപ്പിനെത്തുടർന്നായിരുന്നു പരിശോധന.  ഇയാളുടെ കൈവശം ഉണ്ടായിരുന്ന സംഗീതോപകരണത്തിന്റെ ബാഗ് തോക്കിന്റെ ബാഗാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു യാത്രക്കാരൻ പൊലീസിനെ ബന്ധപ്പെട്ടത്.

എന്നാൽ തെരുവോരത്ത് പാട്ടുപാടുന്ന ഇയാളുടെ കയ്യിൽ തോക്കല്ല മറിച്ച് സംഗീതോപകരണം ആണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നുവെന്ന് ഇൻസ്‌പെക്ടർ ജേക്കബ് ബുഗേജ അറിയിച്ചു.. 

രാവിലത്തെ തിരക്കേറിയ സമയത്താണ് സംഭവം നടന്നത്. തോക്കേന്തിയ ആളെ കണ്ടു എന്ന വാർത്തയും ആയുധധാരികളായ പൊലീസിന്റെ സാന്നിധ്യവും ജനങ്ങളെ പരിഭ്രാന്തരാക്കി.

സ്റ്റേഷൻ പരിസരം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ സാഹചര്യത്തിൽ ഒമ്പതു മണിയോടെ ട്രെയിനുകൾ ഓടിത്തുടങ്ങിയതായി പൊലീസ് അറിയിച്ചു.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now