നിയന്ത്രണാതീതമായി കത്തിപ്പടരുന്ന കാട്ടുതീയെ തുടർന്ന് പെർത്തിന്റെ വടക്ക് ഭാഗത്ത് അടിയന്തരാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.
ജിന്ജിൻ, ദണ്ഡരാഗൻ എന്നീ ഷയറുകളിൽ താമസിക്കുന്നവരോട് അധികൃതരുടെ നിർദ്ദേശം പാലിക്കാൻ ആവശ്യപ്പെട്ടു.
റീഗൻസ് ഫോർഡ്, റെഡ് ഗള്ളി, കൊവാൽ, മൂർ റിവർ നാഷണൽ പാർക്ക്, നിൽജെൻ, മിംമെഗാറ, കറക്കിൻ, യാത്രൂ, ഓറഞ്ച് സ്പ്രിങ്സ്, ലാന്സലിൻ കൂടാതെ ലെഡ്‌ജ് പോയിന്റ് എന്നിവിടങ്ങളിലാണ് ഏറ്റവും ഭീഷണിയെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ അധികൃതർ പറഞ്ഞു.
ജീവൻ സുരക്ഷിതമാക്കാൻ ഉടൻ അധികൃതരുടെ നിർദ്ദേശം പാലിക്കാൻ മുന്നറിയിപ്പുണ്ട്.
ശനിയാഴ്ച്ച തുടങ്ങിയ ഈ കാട്ടുതീ ഇതിനകം 2000 ഹെക്ടർ പ്രദേശത്ത് ബാധിച്ച് കഴിഞ്ഞു.
കാട്ടു തീ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനായി 70 അഗ്നിശമന സേനാഗംങ്ങൾ പ്രദേശത്തുണ്ട്.
ഞായറാഴ്ച്ച വരെ കഠിന ചൂടുളള ദിവസങ്ങളായിരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.