വിക്ടോറിയയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; നിയന്ത്രണം അഞ്ചു ദിവസത്തേക്ക്

ഹോട്ടൽ ക്വാറന്റൈനിൽ നിന്നുള്ള കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ വിക്ടോറിയയിൽ അഞ്ചു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും.

Victorian Premier Daniel Andrews

Victorian Premier Daniel Andrews Source: AAP

മെൽബൺ വിമാനത്താവളത്തിലെ ഹോളിഡേ ഇൻ ക്വാറന്റൈൻ ഹോട്ടലിൽ നിന്നുള്ള കൊവിഡ് ബാധ 13 കേസുകളായി ഉയർന്നിട്ടണ്ട്.

ഇതിൽ ആറു പേർക്കും അതിവേഗം പടരാവുന്ന യു കെ സ്ട്രെയ്ൻ വൈറസാണെന്ന് സ്ഥിരീകരിച്ചു. മറ്റുള്ളവർക്കും ഇതേ വൈറസ് തന്നെയാകും എന്നാണ് കരുതുന്നത്.

ഈ സാഹചര്യത്തിലാണ് വിക്ടോറിയ വീണ്ടും അടിയന്തര ലോക്ക്ഡൗണിലേക്ക് പോകുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇത് ബാധകമാണ്. 

വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ അഞ്ചു ദിവസത്തേക്കാണ് ലോക്ക്ഡൗൺ.

നാലാം ഘട്ട (സ്റ്റേജ് 4) ലോക്ക്ഡൗണാകും സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടാകുക.

അതായത് നാലു സാഹചര്യങ്ങളിൽ മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടുള്ളൂ.

Quarantining hotel guest at the Holiday Inn near the  Airport are moved to a new location in Melbourne on 10 February, 2021.
Quarantining hotel guest at the Holiday Inn near the Airport are moved to a new location in Melbourne. Source: AAP

അവശ്യവസ്തുക്കൾ വാങ്ങാൻ, ചികിത്സയ്ക്കും പരിചരണത്തിനും, വ്യായാമത്തിന്, അവശ്യസർവീസ് മേഖലകളിൽ ജോലി ചെയ്യാൻ എന്നീ സാഹചര്യങ്ങളിലാണ് പുറത്തിറങ്ങാൻ കഴിയുക.

വ്യായാമവും ഷോപ്പിംഗും വീട്ടിൽ നിന്ന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മാത്രമേ പാടുള്ളൂ.

സ്കൂളുകളും, ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ഓഗസ്റ്റ് മാസത്തിൽ മെൽബണിലുണ്ടായിരുന്ന ലോക്ക്ഡൗണിന് സമാനമാണ് ഇത്.

പൊതുസ്ഥലത്ത് ആരെയും ഒത്തുകൂടാൻ അനുവദിക്കില്ല.

ഫേസ് മാസ്കുകളും നിർബന്ധമായിരിക്കും

വ്യായാമത്തിനായി ദിവസം രണ്ടു മണിക്കൂർ മാത്രാകും പുറത്തിറങ്ങാൻ കഴിയുക. വീട്ടിലിരുന്ന് ചെയ്യാൻ കഴിയില്ലെങ്കിൽ മാത്രമേ പഠനത്തിനായും ജോലിക്കായും പുറത്തിറങ്ങാവൂ.

ജനങ്ങൾ ഇതല്ല കേൾക്കാൻ ആഗ്രഹിക്കുന്നത് എന്ന കാര്യം അറിയാമെന്നും, എന്നാൽ സംസ്ഥാനത്തെ സുരക്ഷിതമാക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്നും പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് മതപരമായ ചടങ്ങുകളും ആരാധനാലയങ്ങളുടെപ്രവർത്തനവും അനുവദിക്കില്ല.

വിവാഹ ചടങ്ങുകളും അനുവദിക്കില്ല.

മരണാനന്തര ചടങ്ങുകൾക്ക് 10 പേരെ മാത്രം അനുവദിക്കും.

More to come... 

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania


Share

2 min read

Published

Updated

By SBS Malayalam

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now