SKIP TO MAIN CONTENT

എസ്സൻസ് മെൽബൺ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

എസ്സൻസ് മെൽബൺറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 'മാസ്റ്റർ മൈൻഡ്‌സ് '18' എന്ന പേരിൽ ക്വിസ് മത്സരം നടത്തുന്നു. ശാസ്ത്ര പ്രചാരകൻ ഡോ വൈശാഖൻ തമ്പിയാണ് മത്സരം നയിക്കുന്നത്.

essence melbourne
Source: Facebook

1 min read

Published

Updated


Skip to article content

മെയ് 26 നു വൈകിട്ട് നാല് മണിക്ക് തുടങ്ങുന്ന പരിപാടി മെൽബണിലെ തോമസ്‌ടൗണിലുള്ള ബാരി റോഡ് കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് നടക്കുന്നത്.

ഇതിനു പുറമെ മുതിർന്നവർക്കായി 'നവയുഗത്തിലെ മയിലെണ്ണക്കച്ചവടക്കാർ' എന്ന വിഷയത്തിൽ ഡോ വൈശാഖൻ തമ്പി നയിക്കുന്ന പ്രസന്റേഷനും സംഘടിപ്പിക്കുന്നു.

കൂടാതെ , മോർണിംഗ്ടൺ പെനിൻസുല അസ്‌ട്രോണമിക്കൽ സൊസൈറ്റിയും എസ്സൻസ് മെൽബനും ചേർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി ആകാശ നിരീക്ഷണവും നടത്തുന്നു. ഹൈ പവർ ടെലിസ്കോപ്പിൽ കൂടി നേരിട്ട് നിരീക്ഷണം നടത്താൻ അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.essence.org.au  എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Essence melbourne
Source: Facebook

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now