SKIP TO MAIN CONTENT

വിക്ടോറിയയിൽ മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളിൽ മാറ്റം; ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ലഭിക്കാം

വിക്ടോറിയയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ രണ്ടാം ഘട്ട ഇളവുകൾ നടപ്പാക്കുന്നതിനൊപ്പം മാസ്ക് ധരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കി.

People with masks
Source: Pixabay

2 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

കൊവിഡ് രണ്ടാം ബാധ നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിൽ, വിക്ടോറിയയിൽ മുമ്പ് പ്രഖ്യാപിച്ചിരുന്നതിനെക്കാൾ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.

മെൽബണിലെ രാത്രികാല കർഫ്യൂ പിൻവലിക്കുകയും, ഈയാഴ്ച മുതൽ സ്കൂളുകൾ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നുണ്ട്.

എന്നാൽ അതിനൊപ്പമാണ്, മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കുന്നതായി പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചത്.

ഒക്ടോബർ 11 ഞായറാഴ്ച അർദ്ധരാത്രി മുതൽ മാസ്ക് ധരിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മൂക്കും വായും പൂർണമായും മറയുന്ന രീതിയിൽ മുഖത്ത് ഉറച്ചിരിക്കുന്ന മാസ്കുകൾ മാത്രമേ ധരിക്കാൻ പാടുള്ളൂ.

അതായത്, മറ്റു മുഖാവരണങ്ങൾ ഒക്ടോബർ 12 തിങ്കളാഴ്ച മുതൽ അനുവദിക്കില്ല.

ഓസ്ട്രേലിയയിലെ കൊറോണവൈറസ്ബാധയെക്കുറിച്ചുള്ള പുതിയ വാർത്തകളും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശദാംശങ്ങളും

മാസ്കോ മറ്റേതെങ്കിലും തരത്തിലുള്ള മുഖാവരണമോ ഉണ്ടാകണം എന്നായിരുന്നു ഇതുവരെയുള്ള നിയമം.

Victorians will be allowed to wear face-coverings like scarves instead of masks.
Victorians will be allowed to wear face-coverings like scarves instead of masks. Source: Image by Anemone123 from Pixabay

സ്കാർഫ് കൊണ്ടോ, തൂവാല കൊണ്ടോ, ഫേസ് ഷീൽഡ് കൊണ്ടോ മുഖം മറയ്ക്കുന്നത് അനുവദനീയമായിരുന്നു. എന്നാൽ ഇനി മുതൽ ഇത്തരം മുഖാവരണങ്ങൾ മാത്രമായി അനുവദിക്കില്ല.

“ഫേസ് ഷീൽഡ് പോലുള്ളവ വേണമെങ്കിൽ ധരിക്കാം, പക്ഷേ അതു മാത്രം മതിയാകില്ല. അതിനൊപ്പം മാസ്കും ധരിക്കേണ്ടിവരും.” പ്രീമിയർ വ്യക്തമാക്കി.

നിയന്ത്രണങ്ങളിൽ ഇളവു നൽകുകയും, കൂടുതൽ പേരെ വീട്ടിനു പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ്  ഈ മാറ്റമെന്നും പ്രീമിയർ വ്യക്തമാക്കി.

ശരിയായ രീതിയിൽ മുഖാവരണം ധരിക്കാത്തവർക്ക് 200 ഡോളർ പിഴശിക്ഷ നൽകുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

സ്കാർഫ് കൊണ്ടോ, ഷാൾ കൊണ്ടോ മുഖം മറയ്ക്കുന്നവർക്ക് ഇതുവരെ പിഴ ലഭിക്കില്ലായിരുന്നു. എന്നാൽ ഇനി മുതൽ ശരിയായ മാസ്ക് തന്നെ ധരിക്കണം എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. 

News and information is available in 63 languages at https://sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now