SKIP TO MAIN CONTENT

അനാഥരായ കൊവാല കുഞ്ഞുങ്ങളെ അമ്മക്കുറുക്കന്‍ പാലൂട്ടിയോ? വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്...

കാട്ടുതീയില്‍ അനാഥരായ കൊവാല കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മക്കുറുക്കന്‍ - മാതൃത്വത്തിന്റെ ഉദാത്തമായ ഉദാഹരണം എന്ന പേരിലാണ് സോഷ്യല്‍ മീഡിയയിലും, മുഖ്യധാരാ മാധ്യമങ്ങളിലുമെല്ലാം വീഡിയോ പ്രചരിച്ചത്.

Fact check: Mother fox breastfeeding young koalas?
Source: Screengrab from Youtube

2 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

കാട്ടുതീയില്‍ കത്തിയെരിഞ്ഞ ഓസ്‌ട്രേലിയയില്‍ നിന്ന് മനസു നിറയ്ക്കുന്ന ഒട്ടേറെ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നത്.

പരസ്പരം തുണയാകുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയുമെല്ലാം ഒട്ടേറെ ചിത്രങ്ങള്‍...

ഇക്കൂട്ടത്തിലാണ്  ഓസ്ട്രേലിയയില്‍ നിന്ന് കണ്ട മാതൃത്വത്തിന്റെ ഉദാത്ത മാതൃക എന്ന പേരില്‍ ജനുവരി 25 മുതല്‍ ഒരു വീഡിയോയും ചിത്രങ്ങളും പ്രചരിച്ചു തുടങ്ങിയത്.

'കാട്ടുതീയില്‍ അനാഥരായ കൊവാല കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മക്കുറുക്കന്‍' എന്ന പേരിലായിരുന്നു 32 സെക്കന്റുള്ള ഈ വീഡിയോ വൈറലായത്.

യുട്യൂബിലൂടെ പ്രചരിച്ചു തുടങ്ങിയ ഈ വീഡിയോ, വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമെല്ലാം മണിക്കൂറുകള്‍ കൊണ്ട് ഇത് ട്രെന്റിംഗായി മാറി.

ഒട്ടേറെ മുഖ്യധാരാ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. മലയാളം മാധ്യമങ്ങളുള്‍പ്പെടെ നിരവധി ഇന്ത്യന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയിരുന്നു.

 

വാസ്തവം ഇങ്ങനെ

എന്നാല്‍ വിവിധ ഫാക്ട് ചെക്കിംഗ് വൈബ്‌സൈറ്റുകള്‍ നടത്തിയ പരിശോധനയില്‍ ഈ അവകാശവാദം തെറ്റാണ് എന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

രണ്ട് പ്രശ്‌നങ്ങളാണ് ഈ റിപ്പോര്‍ട്ടുകള്‍ക്കുള്ളത്.

1. ഇത് ഓസ്‌ട്രേലിയയിലെ ഈ വര്‍ഷത്തെ കാട്ടുതീയില്‍ നിന്നുള്ള വീഡിയോ അല്ല

2. അമ്മക്കുറുക്കന്‍ മുലയൂട്ടുന്നത് കൊവാല കുഞ്ഞുങ്ങളെയല്ല. കുട്ടിക്കുറുക്കന്‍മാരെ തന്നെയാണ്.

മുന്‍ വര്‍ഷങ്ങളിലെല്ലാം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന ഒരു വീഡിയോയാണ് ഇത്.

2018ല്‍ ഒരു യുട്യൂബ് അക്കൗണ്ടില്‍ ഈ വീഡിയോ വന്നത് കുട്ടിക്കുരങ്ങന്‍മാരെ മുലയൂട്ടുന്ന കുറുക്കന്‍ എന്ന പേരിലാണ്.

അതിന് മുമ്പ് 2016ല്‍, കരടിക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന കുറുക്കന്‍ എന്ന പേരിലും ഇതേ വീഡിയോ പ്രചരിച്ചിരുന്നു.

റിവേഴ്‌സ് ഇമേജിംഗ് പരിശോധനകളിലൂടെ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ സ്‌നോപ്‌സ് കണ്ടെത്തിയിരിക്കുന്നത് 2009ല്‍ കാനഡയിലുള്ള ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ്.

നേച്ചര്‍ ഫോട്ടോഗ്രാഫറായ ലുക് ഡുറോഷര്‍ 2014ലാണ് ഇത് ആദ്യമായി യൂട്യൂബില്‍ പ്രസിദ്ധീകരിക്കുന്നത്.

ഓസ്‌ട്രേലിയയിലല്ല, മറിച്ച് പതിനായിരം കിലോമീറ്റര്‍ അകലെയുള്ള കാനഡയിലെ മോണ്‍ട്രിയലില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും.

അദ്ദേഹത്തിന്റെ യുട്യൂബ് ചാനലില്‍ സമാനമായ മറ്റു വീഡിയോകളും അപ്ലോഡ് ചെയ്തിട്ടുണ്ട്. അമ്മക്കുറുക്കന്‍ സ്വന്തം കുഞ്ഞുങ്ങളെ തന്നെയാണ് മുലയൂട്ടുന്നത് എന്ന കാര്യം ഈ വീഡിയോകളില്‍ വ്യക്തമാണ്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now