രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി വേഗത്തിലാക്കാന്‍ ശ്രമം; പദ്ധതി തയ്യാറാക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദ്ദേശം

രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് എത്രയും വേഗം തിരികെയെത്താന്‍ കഴിയുന്ന തരത്തില്‍ പദ്ധതി തയ്യാറാക്കാന്‍ യൂണിവേഴ്‌സിറ്റികളോട് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Victorian Government’s International Student Emergency Relief Fund

Source: AAP

കൊറോണപ്രതിസന്ധി മൂലമുള്ള യാത്രാ വിലക്കുകൾ കാരണം നിരവധി രാജ്യാന്താര വിദ്യാർത്ഥികൾക്കാണ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ കഴിയാത്തത്.

ഇവരെ മാസങ്ങൾക്കകം തിരികെ ഓസ്ട്രേലിയയിലെത്തിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫെഡറൽ സർക്കാർ സർവ്വകലാശാലകളെ അറിയിച്ചു. എന്നാൽ ഇവർക്ക് രോഗമില്ലെന്നും, സുരക്ഷിതമായി ക്വറന്റൈൻ ചെയ്യാൻ കഴിയുമെന്നും സർവ്വകലാശാലകൾ ഉറപ്പ് വരുത്തണം.

വിദ്യാർത്ഥികളെ ക്യാമ്പസുകളിലേക്ക് കൊണ്ടുവരാൻ എന്തൊക്കെയാണ് ചെയ്യാൻ കഴിയുന്നതെന്ന കാര്യത്തിൽ സർവകലാശാലകൾ അവരുടെ അഭിപ്രായം മുൻപോട്ടു വയ്ക്കണമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹന്റ് പറഞ്ഞു.

രാജ്യാന്തര വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് യൂണിവേഴ്സിറ്റിസ് ഓസ്ട്രേലിയ ആരോഗ്യ വകുപ്പും കുടിയേറ്റകാര്യ വകുപ്പുമായി ചർച്ചകൾ നടത്തുകയാണ്.

അതിർത്തി നിയന്ത്രണങ്ങൾ ഇളവ് ചെയ്യാൻ സർക്കാർ തീരുമാനിക്കുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റികളും വിദ്യാർത്ഥികളും തയ്യാറായിരിക്കണമെന്ന് യൂണിവേഴ്സിറ്റിസ് ഓസ്‌ട്രേലിയയുടെ ചീഫ് എക്സിക്യൂട്ടീവ് കട്രിയോന ജാക്‌സൺ പറഞ്ഞു.

ദേശീയ കാബിനെറ്റിന്റെ നിർദ്ദേശ പ്രകാരം നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതിന്റെ മൂന്നാം ഘട്ടത്തിൽ മാത്രമേ രാജ്യാന്തര വിദ്യാര്ത്ഥികൾക്ക് രാജ്യത്തേക്ക് തിരികെ വരാൻ അനുവാദമുള്ളൂ. അതായത് മൂന്നാം ഘട്ട ഇളവുകൾ നടപ്പിലാക്കുന്ന ജൂലൈയിലാണ് ഇവർക്ക് തിരികെ എത്താവുന്നത്.

എന്നാൽ നിലവിൽ രാജ്യാന്തര വിദ്യാർത്ഥികളുടെ അഭാവം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

രാജ്യത്തേക്കെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് മാർച്ച് മാസത്തിൽ 51 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഉപരി പഠനത്തിനായി കഴിഞ്ഞ ഏപ്രിലിൽ 46,480 വിദ്യാർത്ഥികളാണ് രാജ്യത്തേക്ക് എത്തിയിരുന്നത്. എന്നാൽ ഈ വര്ഷം വെറും 30 പേര് മാത്രമാണ് വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിലെത്തിയത്. 

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.

 

 

 

 


Share

2 min read

Published

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now