സംയുക്ത ഗവേഷണങ്ങൾക്കായുള്ള ഓസ്ട്രേലിയ-ഇന്ത്യ സ്ട്രാറ്റജിക് റിസർച്ച് ഫണ്ടിൽ (AISRF) നിന്നാണ് ഈ പഠനത്തിന് പണം അനുവദിക്കുന്നത്.
ആറു ഗവേഷണ പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുക.
കൊവിഡ് കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുക, കൊവിഡിൽ നിന്ന് രോഗമുക്തി നേടിയവരുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഉണ്ടാകാവുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുക തുടങ്ങി സംയുക്തമായി ചെയ്യുന്ന ഗവേഷണങ്ങൾക്കായാണ് 40 ലക്ഷം ഡോളർ ഫണ്ടിംഗ് .
കൊറോണവൈറസ് മഹാമാരിയെക്കുറിച്ച് ആഗോളതലത്തിൽ നടക്കുന്ന ഗവേഷണങ്ങളിലേക്ക് സംഭാവനകൾ നൽകാൻ ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും ഗവേഷകർക്ക് ഇതിലൂടെ കഴിയുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി കേരൻ ആൻഡ്രൂസ് പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം മൂലം ദുരിതത്തിലാകുന്ന കർഷകരെ സംരക്ഷിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ വികസിപ്പിക്കുക, ഭക്ഷ്യസംസ്കരണ മേഖലയിലെ മലിനീകരണം കുറയ്ക്കാൻ പാരമ്പര്യേതര ഊർജ്ജം കൊണ്ടുള്ള ഫുഡ് ഡ്രയിങ് സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്തു തുടങ്ങിയവയാണ് മറ്റ് പഠന പദ്ധതികൾ.
2006ൽ AISRF തുടങ്ങിയ ശേഷം കാർഷികം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഓസ്‌ട്രേലിയയും ഇന്ത്യയും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി ആൻഡ്രൂസ് പറഞ്ഞു.
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയ, യൂണിവേഴ്സിറ്റി ഓഫ് സതേൺ ക്വീൻസ്ലാൻറ്, സിഡ്‌നിയിലെ യൂണിവേറിസ്റ്റി ഓഫ് ടെക്നോളജി, മെട്രോ നോർത്ത് ആശുപത്രി, ബ്രിബൈൻ ഹെൽത്ത് സർവീസ്, യൂണിവേഴ്സിറ്റി ഓഫ് അഡ്ലൈഡ്, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ എന്നീ സ്ഥാപനങ്ങൾക്കാണ് ഈ ഫണ്ട് ലഭിക്കുന്നത്.
അടുത്ത നാല് വർഷത്തേക്ക് കൂടി AISRF നീട്ടാനായി ഈ വര്ഷം ജൂണിൽ സർക്കാർ 15 മില്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു. ഇതോടെ AISRF തുടങ്ങി 18 വർഷങ്ങൾ പിന്നിടുമ്പോൾ 100 മില്യൺ ഡോളറാണ് സർക്കാർ നൽകുന്ന ഗ്രാന്റ്.
2021 മുതൽ ഈ ഫണ്ടിംഗ് നൽകി തുടങ്ങുമെന്ന് മന്ത്രി ആൻഡ്രൂസ് അറിയിച്ചു.