രാജ്യത്ത് കൊവിഡ്-19 വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും പുതിയ റെക്കോര്‍ഡുകളിലേക്ക് ഉയരുകയാണ്.
ന്യൂ സൗത്ത് വെയില്‍സില്‍ 39 പേര്‍ക്കും വിക്ടോറിയയില്‍ 23 പേര്‍ക്കും പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രണ്ടു സംസ്ഥാനത്തും ഒറ്റ ദിവസത്തില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ പുതിയ റെക്കോര്‍ഡാണ് ഇത്.
ന്യൂസൗത്ത് വെയില്‍സിലെ ആകെ രോഗബാധിതര്‍ 210ഉം, വിക്ടോറിയയിലേത് 94ഉം ആയി.
ക്വീന്‍സ്ലാന്റില്‍ 78 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 3,400ലേറെ പേര്‍ സ്വയം ഐസൊലേഷനിലുണ്ട്.
രോഗ ബാധ കൂടിയതോടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കുട്ടികള്‍ക്ക് രോഗബാധ കണ്ടെത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്‌കൂളുകള്‍ അടച്ചിട്ടുമ്ട്. എന്നാല്‍ പൊതുവായി സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാരുകള്‍
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും
കൊവിഡ്-19 വൈറസിനെ നേരിടാന്‍ ആറു മാസമെങ്കിലും നീണ്ടു നില്‍ക്കുന്ന നടപടികള്‍ വേണ്ടിവരുമെന്നാണ് ഫെഡറല്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനും പുതുതായി രൂപീകരിച്ച ദേശീയ ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. 17.6 ബില്യണ്‍ ഡോളറിന്റെ പാക്കേജ് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
വൈറസ് ബാധ രൂക്ഷമാകുന്നതോടെ നിരവധി ബിസിനസുകള്‍ അടച്ചുപുട്ടേണ്ടിവരുമെന്നും, നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും ഫെഡറല#് ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കി.
ടൂറിസം, ഇവന്റ് മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മേഖലകളെയായിരിക്കും തൊഴില്‍ നഷ്ടം ഏറ്റവുമധികം ബാധിക്കുക.
ഇതിന്റെ ആഘാതം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, അത് ലക്ഷ്യമിട്ടാണ് കൂടുതല#് സാമ്പത്തിക ഉത്തേജക നടപടികള്‍ കൊണ്ടുവരുന്നതെന്നും ട്രഷറര്‍ അറിയിച്ചു.