അഫ്ഗാൻ ഫയൽസ് എന്നറിപ്പെടുന്ന ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുകളാണ് 2017ൽ എ ബി സി നൽകിയത്.
അഫ്ഗാനിസ്ഥാനിൽ ഓസ്ട്രേലിയൻ എലൈറ്റ് ഫോഴ്സിന്റെ അംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങളെയും ഇടപെടലുകളെയും കുറിച്ചായിരുന്നു ഈ റിപ്പോർട്ടുകൾ. ഈ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിരോധ വകുപ്പിനുള്ളിൽ തന്നെ എതിർപ്പുകളുണ്ടെന്ന് പ്രതിരോധ രേഖകൾ ഉദ്ധരിച്ച് എ ബി സി റിപ്പോർട്ട് ചെയ്തിരുന്നു.
എ ബി സിയിലെ മൂന്നു മാധ്യമപ്രവർത്തകരുടെ പേരിലാണ് റെയ്ഡ് വാറണ്ടുള്ളതെന്ന് സ്ഥാപനത്തിലെ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം മേധാവി ജോൺ ലയൺസ് ട്വീറ്റ് ചെയ്തു.
ന്യൂസ് കോർപിലെ മാധ്യമപ്രവർത്തക അനിക സ്മെതർസ്റ്റിന്റെ വീട്ടിൽ ചൊവ്വാഴ്ച AFP ഉദ്യോഗസ്ഥർ ഏഴര മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് എ ബി സിയിലെ റെയ്ഡ്.
മാധ്യമസ്വാതന്ത്ര്യത്തിനു മേലേയുള്ള കടന്നുകയറ്റമാണ് ഈ റെയ്ഡെന്ന് ഇതിനകം തന്നെ വിമർശനമുയർന്നിട്ടുണ്ട്.
അതേസമയം ക്ലാസിഫൈഡ് രേഖകൾ പ്രസിദ്ധീകരിച്ചു എന്ന ആരോപണങ്ങളുടെ പേരിലാണ് റെയ്ഡെന്ന് AFP പ്രസ്താവനയിൽ അറിയിച്ചു.
ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച ദിവസം തന്നെ സൈനിക മേധാവിയും പ്രതിരോധ വകുപ്പ് ആക്ടിംഗ് സെക്രട്ടറിയും ഫെഡറൽ പൊലീസിന് പരാതി നൽകിയിരുന്നുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു.