വിക്ടോറിയ സർക്കാരുമായി ചേർന്ന് തുല്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ഫെഡറൽ സർക്കാറിന്റെ നീക്കം. 2020 തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
വിക്ടോറിയയ്ക്ക് ഫെഡറൽ സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ പരിമിതമാണെന്ന വസ്തുത നിലനിൽക്കെത്തന്നെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് വിക്ടോറിയയുടെ പൊതു ഗതാഗത മന്ത്രി ജെസിന്ത അലൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.