ഓസ്‌ട്രേലിയയില്‍ ജോലി കണ്ടെത്താന്‍ ശ്രമിക്കുമ്പോഴും ജോലി മാറാന്‍ ശ്രമിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ പരമ്പര, അക്കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വീണ്ടും നല്‍കുന്നു.
ജോലിക്കായി അപേക്ഷ തയ്യാറാക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യങ്ങളാണ് പരമ്പരയുടെ ഈ ഭാഗത്തില്‍ വിശദീകരിക്കുന്നത്. മെല്‍ബണില്‍ ദീര്‍ഘകാലമായി കരിയര്‍ കണ്‍സല്‍ട്ടന്റായ ദീപ മാത്യൂസാണ് അക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അതു കേള്‍ക്കാം.
അപേക്ഷ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യങ്ങള്‍ ഇവയാണ്.
- സെൽഫ് മാർക്കറ്റിംഗ് ഓസ്ട്രേലിയയിൽ ഏറെ പ്രധാനമാണ്. ജോലിയിലെ നേട്ടങ്ങൾ വ്യക്തമായി എഴുതുക
- കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ചെലവഴിച്ച് വേണം അപേക്ഷ തയ്യാറാക്കാൻ. സെലക്ഷൻ ക്രൈറ്റീരിയ കൂടി എഴുതണമെങ്കിൽ നാലു മണിക്കൂർ വരെ നീക്കിവയ്ക്കുക.
- അപേക്ഷ വായിച്ചുതുടങ്ങി ആദ്യ 40 മുതൽ 50 വരെ സെക്കൻറുകൾക്കുള്ളിൽ തൊഴിലുടമയെ ആകർഷിക്കാൻ കഴിയണം. ആ രീതിയിൽ വേണം അപേക്ഷ എഴുതാൻ
- അക്ഷരത്തെറ്റുകൾ ഒഴിവാക്കുന്നതും, വ്യക്തമായും വൃത്തിയായും അപേക്ഷ തയ്യാറാക്കുന്നതും ഏറെ പ്രധാനമാണ്
- അപേക്ഷയുടെയും റെസ്യൂമെയുടെയും എല്ലാ പേജുകളിലും പേരും പേജ് നന്പരും എഴുതുക
- അപേക്ഷകൾ PDF ഫോർമാറ്റിൽ മാത്രം അയക്കുക.
- ജോലിയുടെ പരസ്യത്തിൽ നിന്നുള്ള പ്രധാന വാക്കുകൾ (key words) അപേക്ഷയിലും ഉപയോഗിക്കുക
- ജോലിസ്ഥാപനത്തെക്കുറിച്ച് വായിച്ച് മനസിലാക്കുക. സ്ഥാപനത്തിന്റെ ഭാവി പരിപാടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കി അതിനനുസരിച്ച് അപേക്ഷ തയ്യാറാക്കുക.
- കവർ ലെറ്റർ കഴിവതും ഒരു പേജിൽ നിർത്താൻ ശ്രമിക്കുക.
- ഏതു പൊസിഷനിലേക്കാണ് അപേക്ഷയെന്നും, പരസ്യം എവിടെ കണ്ടുവെന്നുമുള്ള കാര്യങ്ങൾ ആദ്യ പാരഗ്രാഫിൽ ഉൾപ്പെടുത്തണം. വിദ്യാഭ്യാസയോഗ്യതയും തൊഴിൽ പരിചയവും ഉൾപ്പെടുത്തുന്ന ഒരു പഞ്ച് ലൈൻ ആദ്യ പാരഗ്രാഫിൽ വേണം. ഓരോ തൊഴിൽ മേഖലയ്ക്കും യോജ്യമായ ഭാഷ ഉപയോഗിക്കാൻ ശ്രമിക്കുക
ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി അറിയാൻ ദീപ മാത്യൂസുമായുള്ള അഭിമുഖം കേള്‍ക്കുക...