ഓസ്ട്രേലിയയിൽ മനുഷ്യരിലെ കൊവിഡ്-19 വാക്സിൻ പരീക്ഷണം തുടങ്ങി

കൊറോണവൈറസിനെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത വാക്സിൻ ഓസ്ട്രേലിയയിൽ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. മെൽബണിലും, ബ്രിസ്ബൈനിലുമായി നൂറിലെറെ പേരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്.

Three potential coronavirus vaccines at Novavax labs in Gaithersburg, Maryland in March, 2020.

The Australian Government has inked deals for more possible novel coronavirus vaccines. Source: AAP

അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ നോവവാക്സ് വികസിപ്പിച്ചെടുത്ത NVX-CoV2373 എന്ന വാക്സിന്റെ പരീക്ഷണമാണ് ഓസ്ട്രേലിയയിൽ തുടങ്ങുന്നത്.

ഇതാദ്യമായാണ് ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ പരീക്ഷണം മനുഷ്യരിൽ നടത്തുന്നത്.

മെൽബണിലും ബ്രിസ്ബൈനിലുമായി 18നും 59നും ഇടയിൽ പ്രായമുള്ള 131 പേർ വാക്സിൻ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.

ക്ലിനിക്കൽ ഗവേഷണ സ്ഥാപനമായ ന്യൂക്ലിയസ് നെറ്റ്വർക്കാണ് പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.

വാക്സിൻ എത്രത്തോളം സുരക്ഷിതമാണ് എന്നാണ് ആദ്യഘട്ടത്തിൽ പരീക്ഷിക്കുന്നത്.  പൂർണ ആരോഗ്യമുള്ള ഈ വോളന്റിയർമാർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകും. തുടർന്ന് അവരുടെ ആരോഗ്യസ്ഥിതിയാകും സൂക്ഷ്മമായി നിരീക്ഷിക്കുക.

Dr Nita Patel looks at a computer model showing the protein structure of a potential COVID-19, vaccine at Novavax labs in  Maryland on 20 March, 2020.
Dr Nita Patel looks at a computer model showing the protein structure of a potential COVID-19, vaccine at Novavax labs in Maryland on 20 March, 2020. Source: Getty

ഇത് പരീക്ഷണത്തിന്റെ ആദ്യഘട്ടം മാത്രമാണെന്ന് ബ്രിസ്ബൈനിലെ മാറ്റർ ഹെൽത്ത് സർവീസസിലുള്ള പകർച്ചവ്യാധി വിദഗ്ധൻ ഡോ. പോൾ ഗ്രിഫിൻ പറഞ്ഞു.

വാക്സിൻ എത്രത്തോളം സുരക്ഷിതമാണ് എന്നതിനൊപ്പം തന്നെ, അതിന്റെ വൈറസ് പ്രതിരോധശേഷിയുടെ പ്രാഥമിക നിരീക്ഷണവും നടത്തും.

ജൂലൈ മാസത്തോടെ ഇതിന്റെ ഫലം ലഭിച്ചുതുടങ്ങുമെന്നാണ് നൊവോവാക്സ് പ്രതീക്ഷിക്കുന്നത്.

തുടർന്ന് രണ്ടാം ഘട്ടമായിട്ടാകും കൊറോണവൈറസ് ബാധിച്ചവരിൽ ഇത് എന്തു മാറ്റമുണ്ടാക്കുമെന്ന് പരീക്ഷണം നടത്തുന്നത്. വാക്സിന്റെ പാർശ്വഫലങ്ങളും രണ്ടാം ഘട്ടത്തിൽ പരിശോധിക്കും.

ഈ പരീക്ഷണം നടത്തുന്നതിനൊപ്പം തന്നെ അത് നിർമ്മിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായും മുന്നോട്ടുപോകുകയാണെന്ന് നൊവോവാക്സിന്റെ ഗവേഷണവിഭാഗം മേധാവി ഡോ. ഗ്രെഗറി ഗ്ലെൻ അമേരിക്കയിലെ മെറിലാൻറിൽ നിന്ന് വീഡിയോ മുഖനേയുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പരീക്ഷണം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെന്നും, വിജയിച്ചാൽ ഈ വർഷം അവസാനത്തോടെ വാക്സിൻ ലഭ്യമാക്കി തുടങ്ങാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

ജനിതക എഞ്ചിനീയറിംഗും, നാനോ പാർട്ടിക്കിൾ സങ്കേതവും ഉപയോഗിച്ചാണ് ഈ പരീക്ഷണ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് നൊവോവാക്സ് നിർമ്മിച്ച ഫ്ളൂ വാക്സിന്റെ പരീക്ഷണം അടുത്തിടെ പൂർത്തിയായിരുന്നു.

ചൈന, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലായി ഒരു ഡസനോളം കൊറോണവൈറസ് വാക്സിനുകളാണ് ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ളത്.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.

If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.


Share

2 min read

Published

By SBS Malayalam

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now