രാജ്യത്ത് കൊറോണവൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ഇവർക്ക് വീട്ടിലിരുന്നു പഠിക്കാൻ കഴിയുന്ന വിധത്തിൽ നിരവധി ഓൺലൈൻ TAFE കോഴ്‌സുകൾ സൗജന്യമായി പഠിക്കാൻ അവസരം ഒരുക്കുമെന്ന് NSW TAFE നേരത്തെ അറിയിച്ചിരുന്നു.
21 അംഗീകൃത കോഴ്‌സുകളാണ് വീട്ടിലിരുന്നുകൊണ്ട് തന്നെ ഓൺലൈൻ ആയി പഠിക്കാൻ കഴിയുന്നത്. eMarketing for Small Business, Engaging Customers Using Social Media, Writing and Presentation Skills, Computing Skills, Team Leader Skill Set, and Administration Skills for Team Leaders തുടങ്ങി 21 ഹ്രസ്വകാല കോഴ്‌സുകളാണ് സൗജന്യമാക്കിയത്.
നിരവധി പേരാണ് ഈ കോഴ്‌സുകൾ പഠിക്കാൻ തുടങ്ങിയത്. ഇതിൽ ചില കോഴ്സുകൾക്ക് അനുവദിച്ചിരുന്ന സീറ്റ് പൂർത്തിയായ സാഹചര്യത്തിൽ 13 പുതിയ കോഴ്‌സുകൾ കൂടി ആരംഭിച്ചു.
Leading Teams, Digital Security Basics, Build your Digital Literacy with Coding, Create a Brand Presentation,
Undertaking Projects and Managing Risk തുടങ്ങിയവയാണിത്.
വിക്ടോറിയ
വിക്ടോറിയയിൽ കൂടുതൽ പേർക്ക് TAFE കോഴ്‌സുകൾ പഠിക്കുന്നതിന് അവസരം ഒരുക്കാനായി TAFEന് 261 മില്യൺ ഡോളറിന്റെ ഫണ്ടിംഗും പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് അനുവദിച്ചിരുന്നു.
വീട്ടിലിരിക്കുന്നവർക്ക് പുതിയ തൊഴിൽ നൈപുണ്യം നേടുന്നതിനായാണ് സൗജന്യ കോഴ്‌സുകൾ. വിക്ടോറിയന് സർക്കാരിന്റെ സബ്സിഡിക്ക് അർഹതയുള്ള വിദ്യാർത്ഥികള്ക്ക് ഈ TAFE കോഴ്സുകൾ പഠിക്കാന് ഫീസ് നല്കേണ്ടതില്ല.
Arts and design, Building and Construction, Business and accounting, Community and health services, Computing and IT, Horticulture and environment, Hospitality and Tourism, Sports, fitness and wellbeing തുടങ്ങിയ മേഖലകളിലെ നിരവധി കോഴ്‌സുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായി നൽകുന്നത്.
കൂടാതെ Chisolm TAFE വഴിയും നിരവധി TAFE കോഴ്‌സുകൾ സൗജന്യമായി പഠിക്കാം.
Certificate in Accounting and bookkeeping, Certificate in Education support, Diploma of Community Services
ക്വീൻസ്ലാൻറ്
ഡിജിറ്റൽ, ഡാറ്റ, കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലെ കോഴ്‌സുകളാണ് ക്വീൻസ്ലാൻറ് TAFE സൗജന്യമാക്കിയിരിക്കുന്നത്. ക്വീൻസ്ലാൻറ് സർക്കാരിന്റെ സഹായത്തോടെ ലഭ്യമാക്കിയിരിക്കുന്ന ഈ കോഴ്‌സുകൾ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ തന്നെ ഓൺലൈൻ ആയി പഠിക്കാം.
Digital Literacy Essentials, Cyber Security Essentials, Communication Technologies for Business Success
Digital Data essentials, Data Security Essentials, Data analysis essentials എന്നിവയാണ് കോഴ്‌സുകൾ.
സൗത്ത് ഓസ്ട്രേലിയ
13 ഹ്രസ്വ കോഴ്‌സുകളാണ് സൗത്ത് ഓസ്ട്രേലിയ TAFE സൗജന്യമാക്കിയിരിക്കുന്നത്. ബിസിനസ് ആൻഡ് Marketing, Education and ലാംഗ്വേജസ്, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി എന്നീ മേഖലകളിലുള്ള ഹ്രസ്വകാല കോഴ്‌സുകളാണ് ഇവ.