ആറു വിക്കറ്റിനായിരുന്നു കരീബിയൻ വിജയഗാഥ.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. 48 റൺസ് നേടിയ ജോ റൂട്ടും, 40 റൺസെടുത്ത ജോസ് ബട്ലറുമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തന്നെ വിൻഡീസ് ജോൺസൻ ചാൾസിനെ നഷ്ടമായെങ്കിലും, ഗെയിൽ കൊടുങ്കാറ്റിനു മുന്നിൽ ഇംഗ്ലീഷ് ബൌളർമാർക്ക് ഉത്തരമില്ലായിരുന്നു. 11 സിക്സറുകളും അഞ്ച് ഫോറും പറത്തിയാണ് ഗെയിൽ T20 ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിക്ക് ഉടമയായത്.
T20 ലോകകപ്പിൽ രണ്ടു സെഞ്ചുറി നേടുന്ന ഏക ബാറ്റ്സ്മാൻ എന്ന ബഹുമതിയും ഇനി ഗെയ്ലിന് സ്വന്തം.
പതിനൊന്ന് പന്തുകൾ ബാക്കി നിൽക്കേ, ആറു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ട വെസ്റ്റിൻറീസ് ഈ ലോകകപ്പിൽ പടയോട്ടം തുടങ്ങി.

