ഏതാണ് ലോകത്തിലെ ഏറ്റവും വിലയുള്ള പാസ്പോർട്ട് എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായി നടക്കാറുണ്ട്. Henley & Partners എന്ന സ്ഥാപനം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ജർമ്മൻ പാസ്പോർട്ട് ഈ സ്ഥാനം വീണ്ടും നിലനിർത്തിയിരിക്കുകയാണ്.
രാജ്യങ്ങളും ടെറിട്ടറികളുമുൾപ്പെടെ 218 പ്രദേശങ്ങളിലേക്കുള്ള സന്ദർശനം അടിസ്ഥാനമാക്കിയാണ് പാസ്പോർട്ടിൻറെ മൂല്യം വിലയിരുത്തിയത്. ഇതിൽ 177 രാജ്യങ്ങളിലേക്കും വിസയില്ലാതെ സന്ദർശനം അനുവദിക്കുന്നതാണ് ജർമ്മൻ പാസ്പോർട്ട്. 176 രാജ്യങ്ങളുമായി സ്വീഡൻ തൊട്ടുപിന്നിലുണ്ട്. യു കെ, സ്പെയിൻ, ഫിൻലാൻറ്, ഇറ്റലി തുടങ്ങിയവയാണ് മൂന്നാം സ്ഥാനത്ത്.
എന്നാൽ ഈ പട്ടികയിൽ ഇന്ത്യയ്ക്ക് 85ാം സ്ഥാനം മാത്രമേയുള്ളൂ. 52 രാജ്യങ്ങളിൽ മാത്രമാണ് ഇന്ത്യൻ പാസ്പോർട്ട് കൊണ്ട് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുക. ഉഗാണ്ട, ഘാന, സിംബാബ്വേ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ ഈ പട്ടികയിൽ ഇന്ത്യയെക്കാൾ മുന്നിലാണ്.
അതേസമയം ഓസ്ട്രേലിയ എട്ടാം സ്ഥാനത്തുണ്ട്. 169 രാജ്യങ്ങൾ ഓസ്ട്രേലിയൻ പൌരൻമാർക്ക് വിസില്ലാതെ സന്ദർശിക്കാം.
ലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ പാസ്പോർട്ട് അഫ്ഗാനിസ്ഥാൻറേതാണ്. വെറും 25 രാജ്യങ്ങൾ മാത്രമാണ് സന്ദർശിക്കാൻ കഴിയുന്നത്. പിന്നിൽ നിന്ന് രണ്ടാം സ്ഥാനത്താണ് പാകിസ്ഥാൻ. 29 രാജ്യങ്ങൾ.
The world's most powerful passports
1. Germany, 177 countries can be visited without a visa
2. Sweden, 176
3. Finland, France, Italy, Spain, United Kingdom, 175
4. Belgium, Denmark, Netherlands, United States, 174
5. Austria, Japan, Singapore, 173
6. Canada, Ireland (Republic of), Korea (Republic of, South), Luxembourg, Norway, Portugal, Switzerland, 172
7. Greece, New Zealand, 171
8. Australia, 169
9. Malta, 168
10. Hungary, Czech Republic, Iceland, 167
The world's least powerful passports
1. Afghanistan, 25 countries can be visited without a visa
2. Pakistan, 29
3. Iraq, 30
4. Somalia, 31
5. Syria, 32
6. Libya, 36
7. Eritrea, Ethiopia, Iran, Nepal, Palestinian Territory, Sudan, 37
8. Kosovo, South Sudan, Yemen, 38
9. Bangladesh, Congo (Democratic Republic of), Lebanon, Sri Lanka, 39
10. Burundi, Korea (Democratic People's Republic of, North), Myanmar, 42