സിഡ്നിയുടെ ഒരു മേഖലയിൽ വീണ്ടും ലോക്ക്ഡൗൺ; പുതിയ ക്ലസ്റ്ററിൽ 13 കേസുകൾ കൂടി

സിഡ്നിയുടെ വടക്കൻ തീരങ്ങളിലെ കൊറോണവൈറസ് ബാധ കൂടുതൽ വ്യാപിച്ചതോടെ പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സിഡ്നിയുടെ മറ്റു ഭാഗങ്ങളിലുള്ളവരും അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രീമിയർ നിർദ്ദേശിച്ചു.

NSW Premier Gladys Berejiklian, with Chief Health Officer, Dr Kerry Chant and NSW Health Minister, Brad Hazzard

NSW Premier Gladys Berejiklian, with Chief Health Officer, Dr Kerry Chant and NSW Health Minister, Brad Hazzard. Source: AAP

നോർതേൺ ബീച്ചസ് ക്ലസ്റ്ററിൽ 13 പുതിയ കേസുകളാണ് ശനിയാഴ്ച രാവിലെ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച രാത്രി എട്ടു മണിവരെയുള്ള 24 മണിക്കൂറിനുള്ളിൽ 23 പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പത്തു കേസുകൾ വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

നാളെയും സമാനമായ എണ്ണം പുതിയ കേസുകൾ തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

പുതിയ 23 കേസുകളിൽ 21 എണ്ണവും അവലോൺ ക്ലസ്റ്ററുമായി നേരിട്ട് ബന്ധമുള്ളതാണ്. മറ്റു രണ്ടു പേർക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്ന കാര്യം വ്യക്തമായിട്ടില്ല.

ഇന്ന് മുതൽ ലോക്ക്ഡൗൺ

നോർതേൺ ബീച്ചസ് കൗൺസിൽ മേഖലയിൽ ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.

ബുധനാഴ്ച അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ.

വൈറസ് നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ ക്രിസ്ത്മസ് ദിനം സുഗമമായി ആഘോഷിക്കാൻ കഴിയുമെന്ന് പ്രീമിയർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ നോർതേൺ ബീച്ചസ് മേഖലയിലുള്ളവർക്ക് നാലു സാഹചര്യങ്ങളിൽ മാത്രമേ വീട്ടിന് പുറത്തിറങ്ങാൻ കഴിയൂ.

അത്യാവശ്യ ഷോപ്പിംഗിനും, ചികിത്സാ – പരിചരണ ആവശ്യങ്ങൾക്കും, വ്യായാമത്തിനും പുറത്തിറങ്ങാം. വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്തവർക്ക് അതിനായും പുറത്തിറങ്ങാം.

മറ്റെന്തെങ്കിലും പരിപാടികളോ യാത്രകളോ പദ്ധതിയിട്ടിട്ടുള്ളവർ അത് ഒഴിവാക്കി വീട്ടിലിരിക്കണമെന്ന് പ്രീമിയർ ആവശ്യപ്പെട്ടു.

മാർച്ച് മാസത്തിൽ നിലവിലിരുന്ന അതേ നിയന്ത്രണങ്ങളാണ് നോർതേൺ ബീച്ചസ് മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ

നോർതേൺ ബീച്ചസ് മേഖലയിലെ റെസ്റ്റോറന്റുകളും മറ്റും ടേക്ക് എവേ മാത്രമായി മാറിക്കഴിഞ്ഞു.

സിഡ്നിയുടെ മറ്റു ഭാഗങ്ങളിലും ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കാം എന്ന് പ്രീമിയർ സൂചന നൽകി.

ഗ്രേറ്റർ സിഡ്നി മേഖലയിലുള്ളവർ അത്യാവശ്യമല്ലാത്ത പരിപാടികൾ ഒഴിവാക്കണം. ബുധനാഴ്ച അർദ്ധരാത്രി വരെ ഇത് പാലിക്കണമെന്നും പ്രീമിയർ അഭ്യർത്ഥിച്ചു.

Northern beaches
Source: Google Maps

അത്താഴത്തിനായി പുറത്തുപോകാനോ, മറ്റ് ഒത്തുകൂടലുകളോ പദ്ധതിയിട്ടിട്ടുള്ളവർ അത് ഒഴിവാക്കി വീട്ടിലിരിക്കാൻ ശ്രമിക്കണമെന്നും ബെറെജെക്ലിയൻ പറഞ്ഞു.

സിഡ്നിയുടെ മറ്റു മേഖലകളിൽ നിയന്ത്രണങ്ങൾ വേണമോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. ഇതേക്കുറിച്ച് ജനങ്ങൾക്ക് മുന്ിനറിയിപ്പ് നൽകുകയാണെന്നും പ്രീമിയർ പറഞ്ഞു.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at Please check the relevant guidelines for your state or territory: 


Share

2 min read

Published

Updated

By Deeju Sivadas

Source: AAP, SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now