ആദായനികുതിയിൽ ഇളവ്; ബിസിനസുകൾക്ക് ആനൂകൂല്യം: ഓസ്ട്രേലിയൻ ബജറ്റിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവ…

പന്ത്രണ്ട് വർഷത്തിനുശേഷം ഓസ്ട്രേലിയയിൽ മിച്ചബജറ്റ് സാധ്യമാകുമെന്ന പ്രഖ്യാപനത്തോടെ ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് ഈ വർഷത്തെ ഫെഡറൽ ബജറ്റ് അവതരിപ്പിച്ചു. ഫെഡറൽ തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്.

'Back in the black': Government doubles tax relief and splashes the cash in pre-election budget

'Back in the black': Government doubles tax relief and splashes the cash in pre-election budget Source: AAP

നികുതി വർദ്ധിപ്പിക്കില്ല എന്ന് ഒന്നര ഡസനിലേറെ തവണ ആവർത്തിച്ചുകൊണ്ടാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് ബജറ്റവതരിപ്പിച്ചത്.

പന്ത്രണ്ട് വർഷത്തിനു ശേഷം രാജ്യം മിച്ചബജറ്റിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിൽ മിച്ചബജറ്റല്ല. 4.2 ബില്യൺ ഡോളറിന്റെ ബജറ്റ് കമ്മിയാണ് 2018-19ൽ

2019-20 ൽ 7.1 ബില്യൺ ഡോളറിന്റെ ബജറ്റ് മിച്ചമുണ്ടാകുമെന്ന് ട്രഷറർ പ്രഖ്യാപിച്ചു. അടുത്ത നാലു വർഷം കൊണ്ട് 45 മില്യൺ ഡോളർ ബജറ്റ് മിച്ചമുണ്ടാകും എന്നാണ് പ്രഖ്യാപനം. 

എന്നാൽ ആഗോള സാമ്പത്തിക സ്ഥിതി പോലുള്ള മറ്റു ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഇത്.

ആദായനികുതി ഇളവ്

ഫെഡറൽ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സാധാരണക്കാർക്ക് ആദായനികുതി ഇളവ് പ്രഖ്യാപിക്കുന്നതാണ് ഈ ബജറ്റ്. 

കുറഞ്ഞ വരുമാനവും, ഇടത്തരം വരുമാനവും ലഭിക്കുന്നവർക്കുള്ള നികുതിയിൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് ഇരട്ടിയാക്കി. 

1,26,000 ഡോളർ വരെ വാർഷിക വരുമാനം ലഭിക്കുന്നവർക്കാണ് നികുതി ഇളവ് ലഭിക്കുന്നത്. വ്യക്തികൾക്ക് 1080 ഡോളറായിരിക്കും ഇളവ് ലഭിക്കുക. കഴിഞ്ഞ വർഷം 530 ഡോളറായിരുന്നു ഇളവ് പ്രഖ്യാപിച്ചത്. 

രണ്ടു പേർ ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് 2160 ഡോളർ നികുതിയിളവ് ലഭിക്കും.
Ratings agency S&P says the surplus forecast confirms its outlook.
Credit ratings agency S&P says the surplus forecast confirms its outlook. (AAP) Source: AAP
48,000 മുതൽ 90,000 ഡോളർ വരെ വരുമാനമുള്ളവർക്ക് ഈ ഇളവ് പൂർണമായി ലഭിക്കുമ്പോൾ, അതിനു മുകളിൽ 1,25,000 വരെയുള്ള വരുമാനത്തിന് ആനുപാതികമായ നികുതിയിളവ് കിട്ടും. 

ഇതോടൊപ്പം, 45,000 ഡോളർ മുതൽ രണ്ടു ലക്ഷം ഡോളർ വരെ വരുമാനം ലഭിക്കുന്നവരുടെ നികുതി ഒറ്റ സ്ലാബിലേക്ക് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. 

2024 മുതൽ 32.5 ശതമാനത്തിൽ നിന്നും 30 ശതമാനമായി ഈ വിഭാഗത്തിലെ നികുതി കുറയും. 

ഇതോടെ ഓസ്ട്രേലിയൻ നികുതിദായകരിൽ 94 ശതമാനം പേരും പരമാവധി 30 ശതമാനം നികുതി മാത്രമേ നൽകുകയുള്ളൂ. 

ഈ ബജറ്റ് നിങ്ങൾക്ക് ലാഭമാണോ നഷ്ടമാണോ എന്നറിയാൻ ഈ കാൽക്കുലേറ്റർ ഉപയോഗിക്കാം

ബിസിനസുകൾക്ക് ആനുകൂല്യം

ഇടത്തരം ബിസിനസുകൾ സ്വന്തമാക്കുന്ന ആസ്തിക്ക് നികുതി ഇളവ് നൽകുന്ന അസറ്റ് റൈറ്റ് ഓഫ് കൂടുതൽ ഉദാരമാക്കി. 

50 മില്യൺ ഡോളർ വരെ വരുമാനമുള്ള ബിസിനസുകൾക്കാണ് ഈ ഇൻസ്റ്റന്റ് അസറ്റ് റൈറ്റ് ഓഫ് അനുവദിക്കുന്നത്. നികുതിയിളവ് അനുവദിക്കുന്ന ആസ്തി 25,000 ഡോളറിൽ നിന്ന് 30,000 ഡോളറായി വർദ്ധിപ്പിച്ചിട്ടുമുണ്ട്. 

അപ്രന്റീസ്ഷിപ്പ് പ്രോത്സാഹിപ്പിക്കാനും ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചു. അഞ്ചു വർഷം കൊണ്ട് 80,000 പുതിയ അപ്രന്റീസ് തസ്തികകളായിരിക്കും സൃഷ്ടിക്കുക. 

പ്ലംബർ, കാർപെന്റർ, ബ്രിക്ക് ലേയർ തുടങ്ങിയ ജോലികളെ അപ്രന്റീസുമാർക്ക് 2000 ഡോളർ ആനൂകൂല്യം നൽകും. 

പുതിയ അപ്രന്റീസുമാരെ നിയമിക്കുന്ന തൊഴിലുടമകൾക്ക് നൽകുന്ന ആനുകൂല്യവും ഇരട്ടിയാക്കി. ഓരോ അപ്രന്റീസുമാരെ നിയമിക്കുമ്പോഴും 8000 ഡോളറായിരിക്കും ഇവർക്ക് നൽകുക.

യാത്രാ സൗകര്യം കൂട്ടൂം

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

പൊതുഗതാഗത സൗകര്യങ്ങൾക്ക് അരികിൽ കാർ പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിന് 500 മില്യൺ ഡോളർ പ്രഖ്യാപിച്ചു. കമ്മ്യൂട്ടർ കാർ പാർക്ക് എന്ന പേരിലാണ് ഈ പ്രഖ്യാപനം. 

കാർ പാർക്ക് ചെയ്ത ശേഷം ജനങ്ങൾക്ക് പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഇത്.
Fast-rail links on horizon with $2b boost
Fast-rail links on horizon with $2b boost Source: SBS
മെൽബണിൽ നിന്ന് ജീലോംഗിലേക്ക്  അതിവേഗ റെയിൽപാതയ്ക്കായി രണ്ടു ബില്യൺ ഡോളർ പ്രഖ്യാപിച്ചു. 

ക്വീൻസ്ലാന്റിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2.1 ബില്യൺ ഡോളറും നീക്കിവച്ചിട്ടുണ്ട്. ഗേറ്റ് വേ മോട്ടോർവേ ദീർഘിപ്പിക്കുന്നതിന് 800 മില്യൺ, M1 വികസിപ്പിക്കാൻ 500 മില്യൺ തുടങ്ങിയവയാണ് പദ്ധതികൾ.

റീജിയണൽ വിസ

ഉൾനാടൻ ഓസ്ട്രേലിയിലേക്കും ചെറു നഗരങ്ങളിലേക്കുമുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച വിസകളുടെ വിശദാംശങ്ങളും ബജറ്റിൽ നൽകി. 

നിലവിലുള്ള റീജിയണൽ സ്പോൺസേർഡ് മൈഗ്രേഷൻ സ്കീമും (സബ്ക്ലാസ് 187) സ്കിൽഡ് റീജിയണൽ പ്രൊവിഷണൽ വിസയും (സബ്ക്ലാസ് 489) നിർത്തലാക്കിക്കൊണ്ടാണ് പുതിയ വിസകൾ കൊണ്ടുവരുന്നത്. 

സ്കിൽഡ് വർക്ക് റീജിയണൽ (പ്രൊവിഷണൽ) വിസ, സ്കിൽഡ് എംപ്ലോയർ സ്പോൺസേർഡ് (പ്രൊവിഷണൽ) വിസ എന്നിവയായിരിക്കും പകരം കൊണ്ടുവരിക. 

ഉൾനാടൻ പ്രദേശങ്ങളിൽ അഞ്ചു വർഷം ജീവിക്കാവുന്നതാണ് ഈ വിസകൾ. 

2022 നവംബർ മുതൽ പുതിയ പെർമനന്റ് റെസിഡൻസി വിസയും ഉൾനാടൻ പ്രദേശങ്ങൾക്കായി കൊണ്ടുവരും.

ബജറ്റിന്റെ മറ്റു വിശദാംശങ്ങൾക്കായും മറ്റ് ഓസ്ട്രേലിയൻ വാർത്തകൾക്കായും SBS Malayalam ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.. 

 


Share

Published

Updated

By Deeju Sivadas

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service