കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ഒന്നായിരുന്നു എട്ട് ബില്യൺ ഡോളർ സംഭരിച്ച് നാഷണൽ ഡിസബിലിറ്റി ഇൻഷുറൻസ് സ്കീമിലേക്ക് (NDIS) വകയിരുത്തുക എന്നത്. മെഡികെയർ ലെവിയിൽ 0.5 ശതമാനത്തിന്റെ വർദ്ധനവിലൂടെ നാല് വർഷം കൊണ്ട് ഈ തുക കണ്ടെത്താനായിരുന്നു തീരുമാനം.
എന്നാൽ ട്രഷറർ സ്കോട്ട് മോറിസൺ കഴിഞ്ഞ ദിവസം മെഡികെയർ ലെവി വർദ്ധനവ് പിൻവലിച്ചതായി അറിയിച്ചു. വരുന്ന ബഡ്ജറ്റിൽ വരുമാന വർദ്ധനവ് ഉണ്ടെന്നും അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയൻ നികുതിദായകരിൽ നിന്നും കൂടുതൽ തുക പിരിക്കേണ്ടതില്ലെന്നും മോറിസൺ അറിയിച്ചു.
നികുതി വർദ്ധനവ് ഇല്ലാതെ തന്നെ അംഗവൈകല്യം നേരിടുന്നവർക്കുള്ള പെൻഷൻ തുക പൂർണ്ണമായും നൽകാൻ സർക്കാരിന് സാധിക്കും. അതുകൊണ്ടു തന്നെ പുതിയ തീരുമാനം ഒരുപോലെ എല്ലാ ഓസ്‌ട്രേലിയൻ നികുതിദായകർക്കും, അംഗവൈകല്യം നേരിടുന്നവർക്കും ഗുണകരമാണെന്ന് ട്രഷറർ കൂട്ടിച്ചേർത്തു.