പഠനത്തിന് കൂടുതൽ പ്രാധ്യാന്യം കൊടുക്കുന്നവരാണ് ഇന്ത്യക്കാർ. പ്രത്യേകിച്ചും മലയാളികൾ. കുട്ടിക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകുക എന്നത് മലയാളികളായ മാതാപിതാക്കളുടെ സ്വപ്നമാണ്. വിവിധ തരം കോഴ്സുകളും പഠന സൗകര്യങ്ങളുമുണ്ട് ഓസ്ട്രേലിയയിൽ. എന്നാൽ, ഇവ നേടിയെടുക്കുക എന്നത് അല്പം ചിലവേറിയ കാര്യമാണ്.
ഓസ്‌ട്രേലിയയിൽ 90% വിദ്യാർത്ഥികളും അവരുടെ സർവകലാശാല പഠനത്തിനായി ലോണിന് അപേക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ തന്നെ അഞ്ചു തരം ലോൺ സ്കീമുകൾ നടപ്പാക്കിയിട്ടുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് ഇതിൽ അനുയോജ്യമെന്ന് തോന്നുന്ന ലോൺ തെരഞ്ഞെടുത്തു അപേക്ഷിക്കാം.
HELP അഥവാ ഹയർ എഡ്യൂക്കേഷൻ ലോൺ പ്രോഗ്രാം എന്ന വായ്പാ പദ്ധതിയിലാണ്
ഈ അഞ്ചു തരം ലോണുകളും.
1. HECS-HELP
ഈ ലോൺ സ്‌കീം വഴി ഓസ്‌ട്രേലിയൻ പൗരത്വമുള്ള അർഹരായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും . അതായത് ഓസ്‌ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന എല്ലാ അണ്ടർ ഗ്രാജുവേയ്ത് വിദ്യാർത്ഥികൾക്കും ഈ ലോണിന് അപേക്ഷിക്കാം. ഓസ്‌ട്രേലിയയിൽ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വായ്പാ സ്കീമാണിത് . ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കുമ്പോൾ ഈ തുക വിദ്യാർത്ഥികൾ തിരികെ അടച്ചാൽ മതിയാകും.

Source: Study HELP - Australian Government
2. FEE-HELP
അർഹരായ വിദ്യാർത്ഥികൾക്ക് പഠനത്തിൻറെ ഫീസ് അടയ്ക്കാൻ സഹായിക്കുക എന്നതാണ് സർക്കാർ ഈ വായ്പാ സ്‌കീം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പ്രധാനമായും പോസ്റ്റ് ഗ്രാജുവേയ്ത് കോഴ്സുകൾ തെരഞ്ഞെടുത്തു പഠിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് .

Source: The University of Sydney – Jason James CC BY 2.1
3. SA-HELP
ഈ സ്‌കീം എടുക്കുന്നത് വഴി അർഹരായ വിദ്യാർഥികൾക്ക് അവരുടെ സ്വന്തം ചിലവുകൾക്കും പഠനാനുബന്ധ ചിലവുകൾക്കും പണം കണ്ടെത്താൻ സഹായകരമാകും. എല്ലാ യൂണിവേഴ്‌സിറ്റിയും പഠനത്തിനായുള്ള ഫീസിന് പുറമെ $300 മറ്റു ചെലവുകൾക്കായി ഈടാക്കാറുണ്ട്. ഈ ചെലവ് നികത്താൻ ഈ സ്‌കീം സഹായകരമാകും .

Source: Student amenities – AAP
4. OS-HELP
സർക്കാർ സഹായത്തോടെ വിദേശത്ത് സർവകലാശാല വിദ്യാഭ്യാസം അനുഷ്ഠിക്കുന്ന അർഹരായ വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ഈ വായ്പാ സ്‌കീം. വിദേശത്തുള്ള യൂണിവേഴ്സിറ്റിയിൽ ഒരു സെമസ്റ്റർ പഠിക്കാനുള്ള ചെലവ് വഹിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Source: Sorbonne University – Courtesy of Sorbonne
5. VET FEE-HELP
അംഗീകൃത VET അഥവാ Vocational Education and Training-ൽ ഉപരിപഠനത്തിനായി എൻറോൾ ചെയ്യുന്ന വിദ്യാർഥികൾക്ക് പഠനത്തിന്റെ ഫീസ് അടയ്ക്കാനുള്ള ധനസാഹായം ലഭ്യമാക്കുവാൻ ഈ സ്‌കീം ഉപകരിക്കും. വൊക്കേഷണൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ താല്പര്യപ്പെടുന്നവർക്കാണ് ഈ സ്‌കീം സഹായകരമാകുക.
ലോൺ സ്കീമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് :

Source: Public Doamin
ഓസ്‌ട്രേലിയയിലെ വിവിധ സർവകലാശാലകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് :
www.universitiesaustralia.edu.au
വിദ്യാർത്ഥികൾക്കായി Australian Government Department of Education and Training നൽകിയിട്ടുള്ള ചില വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം ..