ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി മെൽബൺ വിമാനത്താവളത്തിൽ നിന്നുമാണ് പ്രായമായ ആൾ ടാക്സി വിളിച്ചത്. എന്നാൽ ചെറിയ ദൂരത്തേക്കുള്ള യാത്രയായതിനാൽ ഡ്രൈവർ വിസമ്മതിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യം അവിടെയുണ്ടായിരുന്ന മറ്റൊരാൾ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും Seven News റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ ഡ്രൈവറെ കമ്പനി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ 13CABS അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
ടാക്സി വിളിക്കുന്ന എല്ലാ യാത്രക്കാർക്കും സേവനം നൽകാൻ ടാക്സി ഡ്രൈവർമാർ ബാധ്യസ്ഥരാണ് എന്നാണ് വിക്ടോറിയൻ നിയമം അനുശാസിക്കുന്നത്. ഇവർക്ക് യാത്ര നിരസിക്കുന്നത് കുറ്റകരമാണ്. ഇതിൽ യാത്രയുടെ ദൂരമോ ഡ്രൈവറുടെ അസൗകര്യമോ കണക്കിലെടുക്കില്ല.ടാക്സി സർവീസസ് കമ്മീഷനും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനായി ഈ യാത്രക്കാരൻ മുൻപോട്ടു വരണമെന്ന് കമ്മീഷൻ അഭ്യർത്ഥിച്ചിട്ടുണ്ട് .
കഴിഞ്ഞ ഒക്ടോബറിൽ മെൽബൺ വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളിൽ ഹ്രസ്വദൂര യാത്രക്കാരെന്ന വ്യാജേന ടാക്സി ഡ്രൈവർമാരെ സമീപിച്ച് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയിരുന്നു. ഇവർക്ക് യാത്ര നിരസിച്ച ഡസൻ കണക്കിന് ഡ്രൈവർമാരിൽ നിന്നും $396 പിഴ ഈടാക്കുകയും ചെയ്തിരുന്നു.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

