വടക്ക് പടിഞ്ഞാറൻ സിഡ്‌നിയിലെ ഡൻഡാസിലുള്ള പരിശോധനാ കേന്ദ്രത്തിലാണ് ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ആക്രമണമുണ്ടായത്.
മാസ്ക് ധരിക്കാതെ ഇവിടെ എത്തിയ ഒരാൾ 31 കാരിയായ ആരോഗ്യപ്രവർത്തകയുടെ മാസ്ക് എടുത്തുമാറ്റുകയും തലയിൽ ഇടിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഇവരോട് മോശമായി സംസാരിക്കുകയും ചെയ്തു.
ഇവിടെ പരിശോധനക്കായി എത്തിയ നിരവധി പേർ ഈ ആരോഗ്യപ്രവർത്തകയെ സഹായിക്കാൻ എത്തിയിരുന്നു. എന്നാൽ അക്രമി ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
മുൻനിര ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണെന്ന് ഹെൽത്ത് സർവീസസ് യൂണിയന്റെ സംസ്ഥാന സെക്രട്ടറി ജെറാർഡ് ഹേസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഒരാൾ പോലീസിനെ സഹായിക്കുന്നുണ്ടെന്ന് NSW പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഗാരി വോർബോയ്സ് പറഞ്ഞു.
സംഭവം നേരിൽ കണ്ടവർ (02) 9897 4199 എന്ന നമ്പറിൽ കമ്പർലാന്റ് പൊലീസിനെയോ 1800 333 000 ൽ ക്രൈം സ്റ്റോപ്പേഴ്സിനെയോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം വൈറസ് പടർന്നപ്പോൾ ഇത്തരം നിരവധി സംഭവങ്ങൾ ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു.