ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഉഷ്ണതരംഗ മുന്നറിയിപ്പ്; ചൂടിന് പിന്നാലെ കാറ്റിനും മഴയ്ക്കും സാധ്യത

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഈ വേനലിലെ ആദ്യത്തെ ഉഷ്‌ണതരംഗം അനുഭവപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Heatwave warning in place across Australia

Heatwave warnings in place across Australia Credit: Brook Mitchell/Getty Images

ഓസ്‌ട്രേലിയയുടെ പകുതിയോളം ഇടങ്ങളിലും ഉഷ്‌ണതരംഗത്തിനുള്ള മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് കാലാവസ്ഥാ കേന്ദ്രം.

NSWൽ മിക്കയിടങ്ങളിലും ഉഷ്‌ണതരംഗത്തിനുള്ള മുന്നയിപ്പുകൾ നിലവിലുണ്ട്.

ക്വീൻസ്ലാൻറ്റ്, സൗത്ത് ഓസ്‌ട്രേലിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി, ACT എന്നീ പ്രദേശങ്ങളിലും ഉഷ്‌ണതരംഗത്തിനുള്ള മുന്നറിയിപ്പുകളുണ്ട്.

പലയിടങ്ങളിലും 40 ഡിഗ്രിക്ക് മുകളിൽ താപനില ഉയരാം. ചിലയിടങ്ങളിൽ ഇതിനോടകം 45 ഡിഗ്രി താപനില റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ചവരെയാണ് ഉഷ്‌ണതരംഗത്തിനുള്ള മുന്നറിയിപ്പുകൾ ഏറ്റവും കൂടുതൽ.

കഠിന ചൂട് മൂലം ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതായും മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

65 വയസിന് മുകളിൽ പ്രായമുള്ളവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ തുടങ്ങി ആരോഗ്യപ്രശ്നങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഉഷ്‌ണതരംഗത്തിന് പിന്നാലെ പലയിടങ്ങളിലും കനത്ത മഴയ്ക്കും സാധ്യതയുള്ളതായി ബ്യുറോ ഓഫ് മീറ്റിയറോളജി പ്രവചിക്കുന്നു.

വാരാന്ത്യത്തിൽ സൗത്ത് ഓസ്‌ട്രേലിയയിലും വിക്ടോറിയയിലും ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള മുന്നറിയിപ്പുണ്ട്.

ക്വീൻസ്ലാന്റിന്റെ തീരങ്ങളിൽ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ്

സോളമൻ ദ്വീപുകൾക്ക് സമീപത്ത് ശക്തിപ്രാപിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ജാസ്പർ അടുത്തയാഴ്ച ഓസ്‌ട്രേലിയൻ തീരങ്ങളിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

ജാസ്പർ വാരാന്ത്യത്തിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായും അടുത്തയാഴ്ച ക്വീൻസ്ലാൻറ് തീരങ്ങളിൽ എത്തുമെന്നുമാണ് ഇപ്പോഴുള്ള കണക്കുകൂട്ടൽ.

കാറ്റഗറി രണ്ട് ചുഴലിക്കാറ്റായ ജാസ്‌പർ കാറ്റഗറി മൂന്ന് തീവ്രതയിലേക്ക് ഉയരാൻ സാധ്യതയുണ്ട്.

ജാസ്പർ ചുഴലിക്കാറ്റ് ഏതെല്ലാം പ്രദേശങ്ങളിൽ ബാധിക്കുമെന്നത് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞു.

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service