നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരേ ചുമച്ചാല്‍ 5,000 ഡോളര്‍ പിഴ; നിയമം കടുപ്പിച്ച് NSW

ന്യൂ സൗത്ത് വെയിൽസിൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അധിക്ഷേപങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഫ്രണ്ട്‌ലൈന്‍ വർക്കേഴ്‌സിന് നേരെ ചുമയ്ക്കുകയും തുപ്പുകയും ചെയ്യുന്നവർക്ക് 5,000 ഡോളർ വരെ പിഴയും ആറ് മാസം വരെ ജയിൽ ശിക്ഷയും നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

A healthcare worker at Cabrini private hospital in Melbourne, Tuesday, March 31, 2020

A healthcare worker at Cabrini private hospital in Melbourne, Tuesday, March 31, 2020 Source: AAP

കൊറോണവൈറസ് രൂക്ഷമായതോടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ പൊതുജനങ്ങൾക്കിടയിൽ നിന്നും പല വിധത്തിൽ ഗുരുതരമായ അധിക്ഷേപങ്ങളാണ് നേരിടുന്നത്.

യൂണിഫോമിൽ പുറത്തിറങ്ങിയ നിരവധി ആരോഗ്യപ്രവർത്തകരാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. ഇതേതുടർന്ന് യൂണിഫോം ധരിച്ച് പൊതസ്ഥലങ്ങളിലൂടെ നടക്കുന്നത് ഒഴിവാക്കണമെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

സൂപ്പർമാർക്കറ്റുകളിലും മറ്റ് പൊതുഇടങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ മുഖത്തേക്ക് ചുമയ്ക്കുകയും തുപ്പുകയുമെല്ലാം ചെയ്യുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇതോടെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ 5,000 ഡോളർ വരെ ഉടനടി പിഴ ഈടാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ.

ഫ്രണ്ട്‌ലൈന്‍ വർക്കേഴ്സ് ആയ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, ഫാർമസിസ്റ്റുകൾ, പാരാമെഡിക്സ്, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെയും മുഖത്തേക്ക് തുറുപ്പുകയും ചുമയ്ക്കുകയും ചെയ്യുന്നവർക്കാണ് പിഴയെന്ന് NSW ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചു.

കൊറോണവൈറസ് കാലത്ത് പൊലീസിന് നേരെ മനഃപൂർവം തുപ്പുകയും ചുമയ്ക്കുകയും ചെയ്യുന്നവർക്ക് ആറ് മാസം വരെ ജയിൽ ശിക്ഷ നൽകാനും വ്യവസ്ഥയുണ്ട്.

പോലീസ് സ്റ്റേഷനിൽ എത്തി ചുമച്ച ശേഷം അതിന്റെ വിഡിയോകൾ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായതായി NSW പോലീസ് അസോസിയേഷന്റെ ചീഫ് ടോണി കിംഗ് പറഞ്ഞു. ഇത് വെറുപ്പുളവാക്കുന്ന പ്രവർത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവർത്തികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പിന്റെയും യൂണിയന്റെയും അടിയന്തരമായി അഭ്യർത്ഥനയെത്തുടർന്ന് 2012 ലെ പബ്ലിക് ഹെൽത്ത് റെഗുലേഷനിൽ ഒപ്പ് വച്ചുകൊണ്ടാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്.


കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും ഇവിടെ വായിക്കാം.


Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.

 

 

 


Share

2 min read

Published

Updated

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now