പെട്രോളിയം ഉൽപ്പന്നങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് കപ്പുകൾ, അടപ്പുകൾ, സ്ട്രോകൾ, സോസിന്റെയും മറ്റും പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങി ഒറ്റ തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് നിർത്തലാക്കാൻ ഹൊബാർട്ട് സർക്കാർ തീരുമാനിച്ചത്.
ഇതോടെ എല്ലാവിധ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നിർത്തലാക്കുന്നു രാജ്യത്തെ ആദ്യ തലസ്ഥാന നഗരിയായി മാറും ഹൊബാർട്ട്. പ്ലാസ്റ്റിക് നിരോധനത്തെ പിന്തുണയ്ക്കുന്ന ബൈലോ കൗൺസിലർമാർ തിങ്കളാഴ്ച ഒപ്പു വച്ചിരുന്നു.
ഈ നിർദ്ദേശത്തിന്മേൽ 21 ദിവസം പൊതുസമൂഹത്തിന്റെ അഭിപ്രായം തേടും. ഇതിന്റെ അടിസ്ഥാനത്തിലാകും നിയമം നടപ്പാക്കുന്നത്. 2020ഓടെ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ സർക്കാർ പദ്ധതി.
ഇത് വഴി പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നഗരമായി ഹൊബാർട്ട് കണക്കാക്കപ്പെടുമെന്ന് കൗൺസിലർ ബിൽ ഹാർവി പറഞ്ഞു.
ഹൊബാർട്ടിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളും ഇതിന് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻവയോൺമെന്റ് ടാസ്മേനിയയുടെ ഡയറക്ടർ ഫിലിപ്പ് കോക്കർ പറഞ്ഞു.
റീറ്റെയ്ൽ സ്റ്റോറുകളിലും ടേക്-അവെ കടകളിലും, ചെറുകിട സൂപ്പർമാർക്കറ്റുകളും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ ഈ വർഷം അവസാനത്തോടെ നിരോധിക്കുമെന്ന്
വിക്ടോറിയൻ സർക്കാർ കഴിഞ്ഞ വർഷം അറിയിച്ചിരുന്നു .