2022 മുതൽ നടപ്പാക്കാൻ നിർദ്ദേശിച്ചിരുന്ന നികുതിയിളവാണ് സർക്കാർ നേരത്തേയാക്കിയിരിക്കുന്നത്.
ഈ ജൂലൈ ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. അതായത്, ഈ വർഷം ഇതുവരെ പഴയ നിരക്കിൽ നികുതി നൽകിയവർക്ക്, ഇനിയുള്ള മാസങ്ങളിൽ അതിന്റെ ഇളവു കൂടി ലഭിക്കും.
പുതിയ നികുതി നിരക്കുകൾ ഇങ്ങനെയാണ്:
നികുതി നിരക്ക് | നിലവിലെ വരുമാനപരിധി | പുതിയ വരുമാനപരിധി |
---|---|---|
0% | $0 - $18,200 | $0 - $18,200 |
19% | $18,201 - $37,000 | $18,201 - $45,000 |
32.5% | $37,001 - $90,000 | $45,001 - $120,000 |
37% | $90,001 - $180,000 | $120,001 - $200,000 |
45% | $180,001ന് മുകളിൽ | $200,001ന് മുകളിൽ |