ഓസ്ട്രേലിയയിൽ നിങ്ങൾക്ക് എങ്ങനെ കൊവിഡ്-19 വാക്സിൻ കിട്ടും?

ഓസ്ട്രേലിയയിലെ കൊവിഡ് വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. നിങ്ങൾക്ക് എപ്പോൾ വാക്സിനേഷന് ബുക്ക് ചെയ്യാമെന്നും, എവിടെ വാക്സിൻ ലഭിക്കുമെന്നും വായിക്കാം.

Covid 19 Vaccine

Source: Getty images

നിങ്ങൾക്ക് ഇപ്പോൾ കൊവിഡ് വാക്സിൻ കിട്ടുമോ എന്നറിയാനും, വാക്സിനേഷൻ ബുക്ക് ചെയ്യാനുമായി ഈ വെബ്സൈറ്റ് സന്ദർശിക്കുക: https://covid-vaccine.healthdirect.gov.au/

40 വയസും അതിനു മുകളിലും പ്രായമുള്ളവർക്ക് ഇപ്പോൾ വാക്സിൻ ലഭിക്കാൻ അർഹതയുണ്ട്. 16നും 39നും ഇടയിൽ പ്രായമുള്ള ചിലർക്കും വാക്സിൻ ലഭിക്കാം.

നിലവിൽ വാക്സിൻ ലഭിക്കാൻ അർഹരല്ലെങ്കിൽ, 18ന് വയസിനു മുകളിലുള്ളവർക്ക് അതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. നിങ്ങൾ അർഹരാകുമ്പോൾ അറിയിപ്പ് ലഭിക്കും.

16 വയസിൽ താഴെയുള്ളവർക്ക് ഓസ്ട്രേലിയയിൽ ഇപ്പോൾ വാക്സിൻ ലഭിക്കില്ല.

നിങ്ങളുടെ GPയുടെ അടുത്തും വാക്സിൻ ലഭിക്കാനായി ബുക്ക് ചെയ്യാം. നിങ്ങളുടെ ഭാഷയിൽ വാക്സിനെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കും: https://www.health.gov.au/initiatives-and-programs/covid-19-vaccines/covid-19-vaccine-information-in-your-language

ഏതൊക്കെ വാക്സിനുകളാണ് നൽകുന്നത്?

16 വയസിനും 59 വയസിനും ഇടയിലുള്ളവർക്ക് COVID-19 Comirnatry (ഫൈസർ) വാക്സിൻ നൽകാനാണ് ഓസ്ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (ATAGI) ശുപാർശ ചെയ്യുന്നത്.

18നും 59നും ഇടയിലുള്ളവർക്ക് ആസ്ട്രസെനക്ക വാക്സിനും നൽകാവുന്നതാണ്.
SBS MALAYALAM
Source: SBS
വാക്സിൻ സ്വീകരിക്കുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തും

ആരൊക്കെ വാക്സിൻ എടുത്തു എന്നറിയുന്നതിനായി, വാക്സിൻ സ്വീകരിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ സർക്കാർ സൂക്ഷിക്കുന്നുണ്ട്. വാക്സിൻ സ്വീകരിക്കുന്ന ഒരോ വ്യക്തിയുടെയും വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് വാക്സിൻ നൽകുന്നവരുടെ ഉത്തരവാദിത്തമാണ്.

ഓരോ വ്യക്തികളുടെയും വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ, മൈ ഹെൽത്ത് റെക്കോർഡിലും, മെഡികെയറിലും (ഇമ്മ്യൂണൈസേഷൻ ഹിസ്റ്ററി സ്റ്റേറ്റ്മെന്റ്) ലഭ്യമാണ്. കൂടാതെ  വാക്സിനേഷൻ സമയത്ത് വിവരങ്ങൾ രേഖപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റും നൽകും. ഇതിന്റെ ഇലക്ട്രോണിക്ക് കോപ്പി ഇ-മെയിൽ വഴിയും ലഭിക്കുന്നതാണ്.

വാക്സിന്റെ ശേഷി ഓരോരുത്തരിലും വ്യത്യസ്തമാണ്

വൈറസിൽ നിന്ന് സ്വയം പരിരക്ഷ നേടുന്നതിനാവശ്യമായ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ ശരീരം രണ്ടാഴ്ച എടുക്കും. എന്നാൽ സംരക്ഷണം എന്നതുകൊണ്ട് പൂർണ്ണമായ രോഗപ്രതിരോധശേഷിയല്ല ഉദ്ദേശിക്കുന്നത്. വാക്സിൻറെ പ്രവർത്തന ശേഷി വ്യത്യസ്ത രീതികളിലായിരിക്കാമെന്ന് RMIT യിൽ ഇമ്മ്യൂണോളജിസ്റ്റായ ഡോ.കെയ്ലി ക്വിൻ SBS നോട് വിവരിക്കുന്നു.

ഒന്നാം ലെവൽ:   വൈറസ്ബാധ പൂർണ്ണമായും തടയും.

രണ്ടാം ലെവൽ: വൈറസ്ബാധ തടയാൻ കഴിയില്ല, എന്നാൽ രോഗമായി മാറുന്നത് തടയും.

മൂന്നാം ലെവൽ:  രോഗമായി മാറുന്നത് തടയാൻ കഴിയില്ല, എന്നാൽ ഗുരുതരമാകുന്നത് തടയും.

എല്ലാ കൊവിഡ്-19  വാക്സിനുകളും സൗജന്യമാണ്

എല്ലാ ഓസ്ട്രേലിയൻ പൗരന്മാർക്കും, പെർമനന്റ് റസിഡന്സിനും, മറ്റ് വിസകളിലുള്ളവർക്കും രാജ്യത്ത് വാക്സിൻ സൗജന്യമാണ്.

പഠനം, ജോലി, സ്കിൽഡ്, ഫാമിലി, പാട്ണർ, അഭയാർത്ഥി, അസൈലം സീക്കേഴ്സ്, താൽക്കാലിക പ്രൊട്ടക്ഷകൻ വിസ,ഹ്യുമാനിറ്റേറിയൻ വിസ, റീജണൽ, ബ്രിഡ്ജിംഗ് അല്ലെങ്കിൽ സ്പെഷ്യൽ എന്നീ വിസകളിൽ ഓസ്ട്രേലിയയിലുള്ളവർക്കും വാക്സിൻ സൗജന്യമായി ലഭിക്കും.

ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ കഴിയുന്നവരിൽ, വിസ റദ്ദായവർക്കടക്കം വാക്സിൻ സൗജന്യമാണ്.


SBS നൽകുന്ന കൊറോണ വൈറസ് വിവരങ്ങൾ നിങ്ങളുടെ ഭാഷയിൽ അറിയുന്നതിനായി സന്ദർശിക്കുക sbs.com.au/coronavirus

സർക്കാരിൽ നിന്നുള്ള കൊറോണ വൈറസ് വിവരങ്ങൾ അറിയുന്നതിനായി താഴെ പറയുന്ന വൈബ് സൈറ്റുകൾസന്ദർശിക്കുക:

ഓസ്ട്രേലിയൻ ആരോഗ്യ വകുപ്പിൽ നിന്നുള്ള കൊവിഡ്-19 വാക്സിൻ വിവരങ്ങൾ മലയാളത്തിൽ  in your language.

ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പിൽ നിന്നുള്ള കൊവിഡ്-19 വിവരങ്ങൾ മലയാളത്തിൽ   in your language.


എപ്പോഴും മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 1.5 മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കുക.

നിങ്ങൾക്ക് ജലദോഷം, പനി എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, വീട്ടിൽ തന്നെ കഴിയുകയും , കൊവിഡ് ടെസ്റ്റിന് വിധേയമാകുകയും ചെയ്യുക.

ഓരോ സംസ്ഥാനങ്ങളിലെയും,ടെറിട്ടറികളിലെയും മാർഗ്ഗനിർദ്ദേശങ്ങൾ അറിയുന്നതിനായി സന്ദർശിക്കുക:  NSW, VictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania

 


Share

Published

Updated

By SBS/ALC Content
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service