ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന 28 ശതമാനം പേരും വിദേശത്ത് ജനിച്ചവരാണെന്നാണ് സെൻസസ് കണക്കുകൾ.
2017ന് ശേഷം പത്ത് ലക്ഷത്തിലധികം കുടിയേറ്റക്കാരാണ് ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്. ഇതിൽ 220,000 പേർ ഇന്ത്യയിൽ നിന്നാണെന്നും 2021ലെ സെൻസസ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
പുതിയ കണക്കുകൾ പ്രകാരം, ചൈനയെയും ന്യൂ സീലന്റിനെയും മറികടന്ന് ഇന്ത്യയിൽ ജനിച്ചവരുടെ എണ്ണം ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്.
നിങ്ങളുടെ സമീപത്ത് താമസിക്കുന്നവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നാകാം എന്നറിയുന്നതിന് (ഓസ്‌ട്രേലിയ ഉൾപ്പെടുന്നില്ല) താഴെയുള്ള മാപ് സഹായിക്കും.
ഏറ്റവും ബഹുസ്വരമായ സബർബ് മെൽബണിലുള്ള പോയിന്റ് കുക്കാണ്. 146 രാജ്യങ്ങളിൽ നിന്ന് കുടിയേറിയിട്ടുള്ളവർ ഇവിടെയുണ്ട്. ഇതിന് തൊട്ട് പിന്നാലെയാണ് മെൽബണും (137 രാജ്യങ്ങൾ), മൂന്നും നാലും സ്ഥാനങ്ങളിലായി സിഡ്‌നിയിലെ ബ്ലാക്ക്ടൗണും മറൂബ്രയും (133 രാജ്യങ്ങൾ).
വിദേശത്ത് ജനിച്ചവർ ഏറ്റവും കുറവുള്ള പ്രദേശങ്ങളാണ് ക്വീൻസ്‌ലാന്റിലെ ചെർബർഗ്, യാർബാഹ് എന്നീ ആദിവാസി സമൂഹങ്ങളും വടക്കൻ പ്രദേശത്തെ മിലിംഗിമ്പിയും.
ഓസ്‌ട്രേലിയയിൽ ഉടനീളം 350 ഭാഷകൾ സംസാരിക്കുന്നതായാണ് കണക്കുകൾ. ഇതിൽ 167 ആദിമവർഗ്ഗ ഭാഷകളും ഉൾപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങൾ താഴെയുള്ള മാപ്പിൽ ലഭ്യമാണ്.
2016ലെ സെൻസസ് അപേക്ഷിച്ച് വീട്ടിൽ ഇംഗ്ളീഷിന് പുറമെ മറ്റൊരു ഭാഷ സംസാരിക്കുന്നവരുടെ നിരക്കിൽ വലിയ വർദ്ധനവുണ്ടായി. 800,000 പേരുടെ വർദ്ധനവാണ് കഴിഞ്ഞ അഞ്ചു വർഷത്തിൽ രേഖപ്പെടുത്തിയത്. അകെ സംഖ്യ 55 ലക്ഷത്തിലേക്ക് ഉയർന്നു.
നിങ്ങളുടെ സബർബിലെ ഭാഷകൾ ഇവിടെയറിയാം.
ഇംഗ്ളീഷിന് പുറമെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിൽ മുന്നിൽ മാൻഡറിനും, രണ്ടാം സ്ഥാനത്ത് അറബിക്കുമാണ്. പഞ്ചാബി സംസാരിക്കുന്നവരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തത്. 239,000 പേർ വീട്ടിൽ പഞ്ചാബി സംസാരിക്കുന്നുവെന്നാണ് കണക്കുകൾ. 2016ന് ശേഷം 80 ശതമാനത്തിന്റെ വർദ്ധനവാണിത്.
ഏകദേശം 72 ശതമാനം പേർ വീട്ടിൽ ഇംഗ്ളീഷ് സംസാരിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുതിയ സെൻസസ് പ്രകാരം ഓസ്‌ട്രേലിയിലുള്ള 38.9 ശതമാനം പേർ ഒരു മതത്തിലും ഉൾപ്പെടുന്നില്ല എന്നാണ് റിപ്പോർട്ട് ചെയ്തത്. 43.9 പേര് ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നതായി രേഖപ്പെടുത്തി. ഇസ്ലാമിൽ 3.2 ശതമാനവും, ഹിന്ദുമതത്തിൽ 2.7 ശതമാനവും. ബുദ്ധമതത്തിൽ 2.4 ശതമാനവും.
നിങ്ങളുടെ സബർബിലുള്ളവർ ഏത് മതത്തിൽപ്പെടുന്നുവെന്ന വിവരങ്ങൾ താഴെയുള്ള മാപ്പിൽ നിന്ന് അറിയാം.
Learn more about where you live, the language you speak and how the country is changing based on the 2021 Census results with the SBS Census Explorer.