ഓസ്‌ട്രേലിയൻ നിയമ പ്രകാരം 18 വയസ്സിന് മേൽ പ്രായമുള്ള ഓസ്‌ട്രേലിയൻ പൗരത്വമുള്ള എല്ലാവരും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ടതാണ്. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക എന്നത് ഓസ്‌ട്രേലിയയിൽ നിർബന്ധമാണ്.
വിക്ടോറിയയിൽ താമസിക്കുന്ന ഓസ്‌ട്രേലിയൻ പൗരത്വമുള്ള എല്ലാവരും നവംബർ 24 ന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണം.
വോട്ട് രേഖപ്പെടുത്താത്തവർ പിഴ അടയ്‌ക്കേണ്ടിയും വരും.

നവംബർ 24 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ വോട്ടേഴ്‌സിൽ ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഇതിനായി നവംബർ ആറിന് എട്ടു മണിക്ക് മുൻപായി വിക്ടോറിയൻ ഇലക്റ്ററൽ കമ്മീഷനിൽ വിളിച്ചു പേര് ചേർക്കാവുന്നതാണ്. വിക്ടോറിയൻ ഇലക്റ്ററൽ കമ്മീഷന്റെ വെബ്സൈറ്റിലൂടെയും നിങ്ങൾക്ക് പേര് ചേർക്കാം.
ഇതിന് പുറമെ പോസ്റ്റ് ഓഫീസിൽ നിന്നും ഇതിനായുള്ള അപേക്ഷ ലഭ്യമാണ്. ഇത് പൂരിപ്പിച്ച് നൽകുന്നത് വഴിയും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാം.
കൂടാതെ 1300 805 478 എന്ന നമ്പറിൽ ഇലക്ട്‌റൽ കമ്മീഷന്റെ ഹെല്പ് ലൈനിൽ വിളിച്ചും ലിസ്റ്റിൽ പേര് ചേർക്കാവുന്നതാണ്.
നിങ്ങളുടെ നിലവിലെ മേൽവിലാസത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ അതും തെരഞ്ഞെടുപ്പിന് മുൻപായി ലക്റ്ററൽ കമ്മീഷനെ അറിയിക്കേണ്ടതാണ് .
ഇതിനായി കമ്മീഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക .
എങ്ങനെ വോട്ട് രേഖപ്പെടുത്താം

നവംബർ ആദ്യം തെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന രേഖകൾ തപാലിലൂടെ നിങ്ങൾക്ക് ലഭ്യമാകും. എങ്ങനെ വോട്ട് രേഖപ്പെടുത്താമെന്നതിനെക്കുറിച്ചും വോട്ട് ചെയ്യേണ്ട സെന്ററുകൾ എന്തൊക്കെയെന്നും ഇതിലൂടെ അറിയാവുന്നതാണ്.
നവംബർ 24 ആം തിയതി രാവിലെ എട്ടു മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് വോട്ട് രേഖപ്പെടുത്താവുന്നത്. കൂടാതെ നവംബർ 12 നും 23 നുമിടയിൽ ഏർലി പോളിങ് സെന്ററുകളിൽ വോട്ട് ചെയ്യാവുന്നതാണ്.
ഇതിനു പുറമെ ഒക്ടോബർ 31 മുതൽ തപാലിലൂടെയും നിങ്ങൾക്ക് വോട്ട് ചെയ്യാം. വിക്ടോറിയൻ ഇലക്റ്ററൽ കമ്മീഷന്റെ വെബ്സൈറ്റിലും, പോസ്റ്റ് ഓഫീസിലും, ഇലക്ഷൻ ഓഫീസിലും ബാലറ്റ് പേപ്പർ ലഭിക്കാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വോട്ട് രേഖപ്പെടുത്താൻ പോകുമ്പോൾ പ്രധാനമായും മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്.
- നിങ്ങളുടെ മുഴുവൻ പേര്
- എവിടെ താമസിക്കുന്നു
- ഈ തെരഞ്ഞെടുപ്പിൽ നേരത്തെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ
ഈ മൂന്ന് ചോദ്യങ്ങൾകക്കാണ് ഉത്തരം നൽകേണ്ടത്.
സൗജന്യ ക്ലസ്സുകൾ

തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി വിക്റ്റോറിയൻ ഇലക്റ്ററൽ കമ്മീഷൻ 30ൽ പരം ഭാഷകളിൽ സൗജന്യ ക്ലാസ്സുകൾ നടത്തുന്നു. ഇതിൽ വിവിധ സംസ്കാരത്തിൽ നിന്നുള്ള 58 അംബാസ്സിഡർമാർ ആണ് വിവരങ്ങൾ പങ്കുവയ്ക്കുന്നത്.
ഇതിൽ പങ്കെടുക്കാൻ 03 8620 1347 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ഇലക്റ്ററൽ കമ്മീഷന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ് .

To find out more about the election and to book a free information session, visit the VEC website at vec.vic.gov.au. You can also call the VEC on 03 131 832 or if you want to speak a language other than English, 03 9209 0111.