ഒരു രാജ്യത്തേക്ക് പ്രവാസിയായി എത്തുന്പോൾ, അല്ലെങ്കിൽ കുടിയേറിയെത്തുന്പോൾ ഏറ്റവുമധികം പ്രയാസം നേരിടുന്നത് ജോലി കണ്ടെത്താനാണ്. ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവർ ജോലിക്ക് ശ്രമിക്കുന്പോൾ ഒട്ടേറെ കാര്യങ്ങൾ അറിഞ്ഞിരിക്കണം. അവസരങ്ങൾ അഥവാ വേക്കൻസികൾ കണ്ടുപിടിക്കുന്നത് മുതൽ, ഇൻറർവ്യൂവിന് ഹാജരാകുന്പോൾ വരെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇതിൽ ഓരോ ഘട്ടവും വിശദമായി വിവരിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ.
പത്തു വർഷമായി ഓസ്ട്രേലിയയിൽ കരിയർ കൺസൽട്ടൻറായ ദീപ മാത്യൂസും, സി പി എ ഓസ്ട്രേലിയയിൽ ബിസിനസ് ഡെവലപ്മെൻറ് മാനേജരായ ജെറി ആൻഡ്ര്യൂസുമാണ് അഞ്ചു ഭാഗങ്ങളിലായി ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
ഇതിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള ഭാഗങ്ങൾ ഏതു രാജ്യത്ത് ജോലി തേടുന്നവർക്കും പിന്തുടരാവുന്ന കാര്യങ്ങളാണ്. ജോലിയുടെ അപേക്ഷ അയക്കുന്നത് മുതൽ ഇൻറർവ്യൂ വരെയുള്ള കാര്യങ്ങൾ. ഈ അഭിമുഖങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എസ് ബി എസ് മലയാളത്തിൻറെ വെബ്സൈറ്റിൽ കേൾക്കാൻ കഴിയും. ജോലി തേടുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം അയച്ചുകൊടുക്കാനും മറക്കരുത്.
തൊഴിലന്വേഷണം മുതൽ ഇൻറർവ്യൂ വരെ...
ഭാഗം1: തൊഴിലവസരങ്ങൾ എങ്ങനെ കണ്ടെത്താം
ഭാഗം2: അപേക്ഷകൾ എങ്ങനെ എഴുതാം
ഭാഗം3: റെസ്യൂമെ തയ്യാറാക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭാഗം 4: ഇൻറർവ്യൂവിന് പോകും മുന്പ് തയ്യാറെടുക്കുക
ഭാഗം 5: ഇൻറർവ്യൂവിൽ ഉത്തരം പറയേണ്ടത് എങ്ങനെ...