ഓസ്ട്രേലിയയുടെ ഏതു കോണിലും ഫുട്ബോൾ ലോകകപ്പ് ആസ്വദിക്കാം: SBS റേഡിയോയിൽ തത്സമയ കമന്ററി

ഖത്തർ ഫുട്ബോൾ ലോകകപ്പ് 2022 ലെ ഓരോ മത്സരസരത്തിന്റെയും തത്സമയ കമന്ററി എസ് ബി എസ് റേഡിയോ നിങ്ങളിലേക്ക് എത്തിക്കുന്നു. കവറേജ് എങ്ങനെയെന്നറിയാം.

QATAR SOCCER FIFA WORLD CUP 2022

Cameroon's goalkeeper Gael Ondoua (L) and Brazil's Neymar (R) on office buildings in Doha, Qatar. Source: EPA / NOUSHAD THEKKAYIL/EPA/AAP Image

2022 നവമ്പർ 21 മുതൽ ഡിസംബർ 19 വരെ നടക്കുന്ന ഫുട്ബോൾ ലോകകപ്പിലെ എല്ലാ മത്സരങ്ങളും എസ് ബി എസ് സൗജന്യമായി ശ്രോതാക്കളിലേക്ക് എത്തിക്കുന്നു.

ലോകകപ്പിലെ 64 മത്സരങ്ങളും താഴെ നൽകിയിരിക്കുന്ന പ്ലാറ്റുഫോമുകളിലൂടെ തത്സമയം കേൾക്കാം.
  • ഡിജിറ്റൽ ഡിജിറ്റൽ റേഡിയോ
  • ഓൺലൈനായി sbs.com.au/radio
  • SBS റേഡിയോ മൊബൈൽ ആപ്പ് iOS | Android

എങ്ങനെ കേൾക്കാം?

എസ് ബി എസ്‌ റേഡിയോയിൽ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ കമന്ററി കേൾക്കാൻ പല മാർഗങ്ങളുമുണ്ട്.

എസ് ബി എസ് ഫുട്ബോൾ 1, 2, 3 എന്നീ ഡിജിറ്റൽ റേഡിയോ ചാനലുകളിലൂടെ, എസ്ബിഎസ് റേഡിയോ വെബ്സൈറ്റിലൂടെ, അല്ലെങ്കിൽ സൗജന്യ എസ്ബിഎസ് റേഡിയോ മൊബൈൽ ആപ്പ് വഴിയും ലോകകപ്പ് മത്സരങ്ങളുടെ കമന്ററി കേൾക്കാം.

12 ഭാഷകളിലായാണ് ലോകകപ്പ് മത്സരങ്ങളുടെ കമന്ററി എസ് ബി എസ് ശ്രോതാക്കളിലേക്ക് എത്തിക്കുന്നത്.

  • എസ് ബി എസ്‌ ഫുട്‍ബോൾ 1: ഈ ചാനലിൽ എല്ലാ മത്സരങ്ങളുടെയും തത്സമയ ഇംഗ്ലീഷ് കമന്ററിയും മറ്റെല്ലാ സമയത്തും ലോകകപ്പ് തീം സംഗീതവും ലഭ്യമാകും. ഈ ചാനലിൽ ഇപ്പോൾ ഫുട്‍ബോൾ വിശേഷങ്ങൾ കേൾക്കാം.
  • എസ് ബി എസ് ഫുട്‍ബോൾ 2, 3: എസ് ബി എസിന്റെ ഈ ചാനലുകളിൽ മത്സരിക്കുന്ന ടീമുകളുടെ ഭാഷയിൽ തത്സമയ കമന്ററി കേൾക്കാം. നവമ്പർ 14 നാണ് ഇത് തുടങ്ങുന്നത്.
  • എസ് ബി എസ് അറബിക്24: അറബിക്കിൽ എല്ലാ മത്സരങ്ങളുടെയും തത്സമയ കമന്ററി ഈ ചാനലിൽ കേൾക്കാം.

അറബി, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, ഡച്ച്, ക്രൊയേഷ്യൻ, പോളിഷ്, ജാപ്പനീസ്, കൊറിയൻ, പേർഷ്യൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ കമന്ററി ഫിഫ ലോകകപ്പ് പ്രക്ഷേപണ പങ്കാളികളിലൂടെയാണ് ലഭ്യമാക്കുന്നത്.
SBS Radio3 ആണ് ലോകകപ്പ് സമയത്ത് SBS ഫുട്ബോൾ 2 ആയി മാറുന്നത്. ഓരോ മത്സരത്തിലും പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഭാഷകളിൽ കമന്ററി ഉണ്ടായിരിക്കും.

ഈ സമയത്ത് ബിബിസി വേൾഡ് സർവീസ് കേൾക്കുന്നതിനായി, ബിബിസി സൗണ്ട്സ് വെബ്സൈറ്റ് സന്ദർശിക്കുക.

കളി മാത്രമല്ല, ആവേശവും...

ഫുട്‍ബോൾ ആവേശം ഉൾക്കൊള്ളുന്ന ഹിറ്റ് ഗാനങ്ങൾ, പഴയ ടൂർണമെന്റുകളിൽ നിന്നുള്ള ഔദ്യോഗിക ഗാനങ്ങൾ, ഏറ്റവും മികച്ച ദേശീയ ടീം ഗാനങ്ങൾ കേൾക്കാം.

നേരെത്തെ തന്നെ ലോകകപ്പ് ആവേശത്തിന്റെ ഭാഗമാകാൻ - എസ് ബി എസ്‌ ഫുട്‍ബോൾ 1, ഡിജിറ്റൽ റേഡിയോ അല്ലെങ്കിൽ SBS റേഡിയോ വെബ്സൈറ്റ് സന്ദർശിക്കുക.

ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത് എപ്പോൾ?

  • Group Stage: November 21 - December 3
  • Round of 16: December 4 - 7
  • Quarter-Finals: December 10 - 11
  • Semi-Finals: December 14 - 15
  • 3rd vs 4th playoff: December 18
  • World Cup Final: December 19
Language broadcast partners include: BBC, Radio Nacional de España, Radio France Internationale, BAND, beIN, RTP, ARD, SRF, RNE, Radio Oriental Montevideo, HRT, RFI, NHK, NOS, VRT, Polskie Radio, Seoul Broadcasting System.

Share

Published

By SBS Radio
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service