SKIP TO MAIN CONTENT

ഈ ഓസ്ട്രേലിയയ്ക്ക് ഇതെന്തു പറ്റി?

ട്വൻറി ട്വൻറി ലോകകപ്പിൻറെ മരണഗ്രൂപ്പിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച ഓസ്ട്രേലിയ സെമി പ്രവേശനത്തിനുള്ള പോരാട്ടത്തിൽ സ്ഥാനം നിലനിർത്തി. പക്ഷേ നമ്മൾ കണ്ടുപരിചയിച്ച ഓസ്ട്രേലിയൻ ടീമല്ല ഈ ലോകകപ്പിൽ കളിക്കുന്നതെന്ന് മാത്രം.

ICC World Twenty20 India 2016: Australia v Bangladesh
Usman Khawaja of Australia bats during the ICC World Twenty20 India 2016 Super 10s Group 2 match between Australia and Bangladesh. Source: Getty Images

1 min read

Published

Updated


Skip to article content
സ്കോർ : ബംഗ്ലാദേശ് 156/5 (മഹ്മദുള്ള 49 നോട്ടൌട്ട്; ആഡം സാംപ - 3/23) ഓസ്ട്രേലിയ 157/7 (ഉസ്മാൻ ഖവാജ 58; ഷക്കീബ് അൽ ഹസൻ 3/23) ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം

ലോകത്തെ ഏതു പിച്ചിലും ആധികാരികമായി കളിക്കുന്ന ഓസ്ട്രേലിയൻ ടീമിനെയാണ് സാധാരണ കാണുന്നത്. ഇന്ത്യൻ പിച്ചുകളിൽ അടിപതറാറുണ്ടെങ്കിലും, തോൽക്കുന്പോൾ മാന്യമായി തോൽക്കുക എന്നതാണ് ഓസ്ട്രേലിയൻ ടീമിൻറെ രീതി. 

എന്നാൽ ഇന്നലെ ബംഗലുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടത് അതല്ല. ജയിച്ചെങ്കിലും ഒട്ടും ആധികാരികമായിരുന്നില്ല ആ വിജയം. 

Usman Khawaja led the way, but the Australian Cricket Team was given a scare in the run chase. More HERE: http://cricketa.us/1nZS7ub Posted by cricket.com.au on Monday, March 21, 2016

ടോസ് നേടി ബൌൾ ചെയ്യാൻ തീരുമാനിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി കാര്യമായൊന്നും ചെയ്യാൻ ഫാസ്റ്റ് ബൌളർമാർക്ക് കഴിഞ്ഞില്ല. പരിചയസന്പന്നനായ ഒരു സ്പിന്നർ ടീമിലില്ലാത്തത് ഓസീസിനെ നന്നായി അലട്ടി. ഒരു മാസം മുന്പു മാത്രം ദേശീയ ടീമിലെത്തിയ ലെഗ് സ്പിന്നർ ആഡം സാംപയുടെ ചുമലിലായി ഉത്തരവാദിത്തം മുഴുവൻ. 

മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയൻ നിരയിൽ പതിവില്ലാത്ത അലംഭാവമാണ് കണ്ടത്. ഖവാജയും ഷെയ്ൻ വാട്സനും മികച്ച തുടക്കം നൽകിയെങ്കിലും, ആധികാരികതയോടെ ബാറ്റു വീശാൻ മറ്റാർക്കും കഴിഞ്ഞില്ല. ട്വൻറി ട്വൻറി ക്യാപ്റ്റൻ സ്ഥാനത്തേക്കെത്തിയ ശേഷം സ്റ്റീവ് സ്മിത്തിൻറെ മോശം ഫോമും തുടരുകയാണ്.

Wakey wakey Bull. #thebulldoessleep #beautysleep #zzz @davidwarner31 A photo posted by Usman Khawaja (@usman_khawajy) on Mar 10, 2016 at 1:15am PST

ഓസീസ് ടീം സെലക്ഷനെ കുറിച്ചും ചോദ്യങ്ങളുയരുന്നു. ഇന്ത്യൻ പിച്ചുകളിൽ കളിപ്പിക്കാനല്ലെങ്കിൽ പിന്നെന്തിന് ആഷ്റ്റ്ൻ അഗറിനെപ്പോലെ ഒരു സ്പിന്നറെ ഉൾപ്പെടുത്തി. ആരൻ ഫിഞ്ചിനെ പോലെ ഒരു മികച്ച ട്വൻറി ട്വൻറി ബാറ്റ്സ്മാനെ എന്തിന് പുറത്തിരുത്തുന്നു...

Match Highlights:

അടുത്ത മത്സരം പാകിസ്ഥാനും ഇന്ത്യയ്ക്കുമെതിരെ ആകുന്പോൾ ഓസ്ട്രേലിയയെ ഏറെ അലട്ടും ഈ പ്രശ്നങ്ങൾ. ട്വൻറി ട്വൻറി ലോകകപ്പിലെ മോശം ചരിത്രം ഇത്തവണയെങ്കിലും തിരുത്തിക്കുറിക്കണമെങ്കിൽ ഈ ഓസ്ട്രേലയൻ ടീം ഏറെ മാറിയേ പറ്റൂ.. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now