ഇതാദ്യമായാണ് പുരുഷ-വനിതാ ലോകകപ്പുകൾ ഒരേ വേദിയിൽ ഒരേ വർഷം നടക്കുന്നത്. ഫെബ്രുവരി 21 ന് സിഡ്നിയിൽ ഇന്ത്യയും ആതിഥേയരായുള്ള ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തോടെയാണ് വനിതാ ലോകകപ്പ് തുടങ്ങുന്നത്.
ഒക്ടോബർ 18നാണ് പുരുഷന്മാരുടെ ലോകകപ്പ് തുടങ്ങുക. ക്വാളിഫൈയിംഗ് മത്സരങ്ങളാണ് ആദ്യം.
സൂപ്പർ 12ലെ ആദ്യമത്സരത്തിൽ ഒക്ടോബർ 24ന് ആതിഥേയരായ ഓസ്ട്രേലിയ പാകിസ്ഥാനെ നേരിടും. സിഡ്നിയിലാണ് ഈ മത്സരവും നടക്കുക.
സൂപ്പർ 12ലേക്ക് തെരഞ്ഞെടുത്തിരിക്കുന്ന എട്ടു ടീമുകൾ ഉൾപ്പെടെ മൊത്തം 16 ടീമുകളാണ് ലോകകപ്പിൽ കളിക്കുക.
നവംബർ 15നാണു ഫൈനൽ.
പത്തു ടീമുകളുള്ള വനിതാ ലോകകപ്പിൽ 23 മത്സരങ്ങളാണ് ഉള്ളത്. ഫൈനൽ മാർച്ച് എട്ടിന് നടക്കും.
മെൽബണിലായിരിക്കും ഇരു ലോകകപ്പുകളുടെയും ഫൈനലെന്ന് ഐ സി സി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാർഡ്സൺ പറഞ്ഞു. 92,000 കാണികൾക്ക് ഇരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്.
ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ 13 വേദികളിലായി നടക്കുന്ന മത്സരങ്ങളുടെ തീയതികൾ അറിയാം:
Men's T20 Australia's matches:
* October 24 v Pakistan, SCG
* October 28 v West Indies, Perth Stadium
* October 31 v Qualifier, Gabba
* November 3 v Qualifier, Adelaide Oval
* November 6 v New Zealand, MCG
Men's T20 India's matches:
*October 24 v South Africa, Perth Stadium
*October 29 v A2 MCG
*November 1 v England
*November 5 v B1
*November 8 v Afghanistan
* Semi-Finals: November 11, SCG; November 12, Adelaide Oval
* Final: November 15, MCG