ഇല്ലാത്ത സേവനത്തിന് ഫീസീടാക്കിയെന്ന് വെളിപ്പെടുത്തല്‍: AMP മേധാവി രാജിവച്ചു

AMP ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രെയ്ഗ് മില്ലർ രാജിവെച്ചു. ബാങ്കിങ് റോയൽ കമ്മിഷന്റെ അന്വേഷണത്തിൽ ഇല്ലാത്ത സേവനത്തിന് ഉപയോക്താക്കളിൽ നിന്നും AMP ഫീസീടാക്കിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് രാജി. ക്രമക്കേടുകളിൽ മാപ്പുചോദിച്ചുകൊണ്ടാണ്‌ അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്.

AMP CEO Craig Meller has resigned amid scandals uncovered at the royal commission into banking.

AMP CEO Craig Meller has resigned amid scandals uncovered at the royal commission into banking. Source: AAP

സാമ്പത്തിക മേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന ഓസ്‌ട്രേലിയൻ മ്യുച്ചൽ പ്രൊവിഡന്റ് സൊസൈറ്റി അഥവാ AMP ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രമുഖരായ സൂപ്പർ ആനുവേഷൻ സംരഭകരിൽ ഒരാളാണ്.

ബാങ്കിങ് രംഗത്തെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കുന്ന ബാങ്കിങ് റോയൽ കമ്മിഷന്റെ കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പുകളിൽ, ഉപയോക്താക്കളുടെ അറിവോ, സമ്മതമോ കൂടാതെ മാസങ്ങളോളം അന്യായമായി ഫീസ് ഈടാക്കിയതായും, നൽകാത്ത സേവനങ്ങൾക്ക്‌ ഫീസ് ഈടാക്കിയതായും AMP അംഗീകരിച്ചിരുന്നു.

AMP group executive for advice Jack Regan faces questioning during the Royal Commission.
AMP group executive for advice Jack Regan faces questioning during the Royal Commission. Source: Royal Commission webcast

ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെൻറ്സ് കമ്മീഷൻ (ASIC) നടത്തിയ തെളിവെടുപ്പിൽ ഇതേപ്പറ്റി വ്യാജ രേഖകൾ സമർപ്പിച്ചതായും AMP ഉദ്യോഗസ്ഥർ കമ്മീഷന് മുൻപിൽ  കുറ്റസമ്മതം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസത്തെ കുറ്റസമ്മതങ്ങൾ വ്യക്തിപരമായി ഞെട്ടൽ ഉണ്ടാക്കിയെന്നും, അന്യായമായി ഫീസ് ഈടാക്കിയതിനെപ്പറ്റി തനിക്ക് അറിവില്ലെന്നും അറിയിച്ച മില്ലർ, താൻ സി.ഇ.ഒ ആയിരിക്കെ നടന്ന ക്രമക്കേടുകളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവെക്കുകയായിരുന്നു.


1 min read

Published

Updated



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now