SKIP TO MAIN CONTENT

ഇന്ത്യാക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ 3-വര്‍ഷ വിസ വരുന്നു

ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി മൂന്നു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ കൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ ബജറ്റിലാണ് ഈ പ്രഖ്യപനം. പ്രത്യേക ഫീസ് നല്‍കി വിസ അപേക്ഷ വേഗത്തിലാക്കുന്നതിനുള്ള user pays visa fast track സംവിധാനവും ഇന്ത്യാക്കാര്‍ക്കായി തുടങ്ങും.

Australian visa changes

1 min read

Published

Updated

By Salvi Manish


Skip to article content

ഇന്നലെ അവതരിപ്പിച്ച ഫെഡറല്‍ ബജറ്റില്‍ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളാണ് ഇവ.

ഇന്ത്യക്ക് പുറമേ, UAE, തായ്‌ലാന്റ്, വിയറ്റ്‌നാം, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ലോ ഇമിഗ്രേഷന്‍ റിസ്‌ക് എന്ന പട്ടികയിലുള്ളവര്‍ക്കായിരിക്കും മൂന്നു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുന്നത്.

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പുറമേ, UAE പൗരന്‍മാര്‍ക്കും user-pays visa fast-track സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. അധികം ഫീസടച്ച് വേഗത്തില്‍ വിസ ലഭ്യമാക്കുന്നതിനുള്ള ഈ സംവിധാനത്തിലൂടെ നാലു വര്‍ഷം കൊണ്ട് 1.5 മില്യണ്‍ ഡോളര്‍ അധിക വരുമാനം നേടാന്‍ കഴിയുമെന്ന് ട്രഷറര്‍ സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചു.

വിസ അപേക്ഷകളുടെ ഓട്ടോമേഷനും, സ്വയം സേവനസംവിധാനങ്ങളും നടപ്പാക്കുന്നതിലൂടെ അടുത്ത മൂന്നു വര്‍ഷം കൊണ്ട് 180 മില്യണ്‍ ഡോളര്‍ ലാഭിക്കാമെന്നും ട്രഷറര്‍ അറിയിച്ചു.

എന്നാൽ, ജനുവരി ഒന്ന് മുതൽ പാസ്പോർട്ട്‌ ഫീസിൽ വർധനവുണ്ടാകും. മുതിർന്നവർക്കുള്ള പാസ്പോർട്ടിന് 20 ഡോളറും, കുട്ടികൾക്കും സീനിയേർസിനും 10 ഡോളറും ആണ് വർദ്ധിക്കുന്നത്.  പ്രത്യേക മുൻഗണന നല്കി ഇഷ്യൂ ചെയ്യുന്ന പാസ്പോർട്ടുകൾക്ക് 54 ഡോളർ വർദ്ധനവ്‌ ഉണ്ടാകും.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now