രണ്ടു മാസം നീണ്ട ക്രിക്കറ്റ് മത്സരങ്ങൾക്കായാണ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ എത്തുന്നത്. ട്വന്റി ട്വന്റി മത്സരങ്ങളും, ടെസ്റ്റ് പരമ്പരകളും, ഏകദിന മത്സരങ്ങളും നടക്കും.
ബ്രിസ്‌ബൈൻ, മെൽബൺ, സിഡ്നി എന്നീ നഗരങ്ങൾ T20 മത്സരങ്ങൾക്ക് വേദിയാകും. നവംബർ 21, 23, 25 തീയതികളിലായാണ് T20 മത്സരങ്ങൾ നടക്കുന്നത്.
ഡിസംബർ ആറിന് അഡ്‌ലൈഡിൽ വച്ച് ബോർഡർ -ഗവാസ്കർ ട്രോഫി പരമ്പരക്ക് തുടക്കം കുറിക്കും. പുതിയ പെർത്ത് സ്റ്റേഡിയത്തിൽ വച്ച് ഡിസംബർ 14 നാണു രണ്ടാം മത്സരം.
എന്നാൽ പിങ്ക് നിറത്തിലുള്ള പന്ത് ഉപഗോയിച്ചുള്ള ടെസ്റ്റ് പരമ്പരക്ക് ഇന്ത്യൻ തയ്യാറാവുമോ എന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ഇതിനു ശേഷം ഡിസംബർ 26 -ന് ബോക്സിങ് ഡേ ടെസ്റ്റ് മത്സരം മെൽബണിൽ ആരംഭിക്കും. പുതുവത്സരത്തിലെ ആദ്യ മത്സരം 2019 ജനുവരി മൂന്നിന് സിഡ്നിയിൽ നടക്കും.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് ഏക ദിന മത്സരങ്ങൾ സിഡ്നി, അഡ്‌ലൈഡ്, മെൽബൺ എന്നിവിടങ്ങളിലാകും നടക്കുക.
ജനുവരി പകുതിയോടെ മത്സരങ്ങൾ അവസാനിക്കും.
മത്സര തീയതികൾ ഇവിടെ അറിയാം :
T-20s
First T20: Gabba, November 21
Second T20: MCG, November 23
Third T20: SCG, November 25
Tests
First Test: Adelaide Oval, December 6-10
Second Test: Perth Stadium, December 14-18
Third Test: MCG, December 26-30
Fourth Test: SCG, January 3-7
ODIs
First ODI: SCG, January 12
Second ODI: Adelaide Oval, January 15
Third ODI: MCG, January 18
മറ്റ് മത്സരങ്ങൾ
ഇന്ത്യയുമായുള്ള മത്സരങ്ങൾക്ക് ശേഷം ജനുവരി അവസാനത്തോടെ, അതായത് ഓസ്‌ട്രേലിയ ദിനത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയ-ശ്രീലങ്ക ടെസ്റ്റ് മത്സരങ്ങൾ നടക്കും. പിങ്ക് പന്ത് ഉപയോഗിച്ച് നടക്കുന്ന ഈ മത്സരങ്ങൾ ബ്രിസ്‌ബൈനിലും കാൻബെറയിലുമായാകും നടക്കുക.
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒരു T20 മത്സരത്തിന് ഇത്തവണ ഗോൾഡ് കോസ്റ്റ് വേദിയാകും. ഇതാദ്യമായാണ് ഗോൾഡ് കോളാസ്റ്റിൽ ഒരു രാജ്യത്തറ മത്സരം അരങ്ങേറുന്നത്.
ഈ മത്സരങ്ങൾക്ക് ശേഷം ഫെബ്രുവരി മുതൽ മാർച്ച് പകുതി വരെ നീളുന്ന ട്വന്റി ട്വന്റി, ഏക ദിന മത്സരങ്ങൾക്കായി ഓസ്‌ട്രേലിയൻ ടീം ഇന്ത്യ സന്ദർശിക്കും.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

