ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും, പരേഡും, നൃത്ത സംഗീത പരിപാടികളും എല്ലാം ഉള്‍പ്പെടുത്തിയാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പത്തു മുതല്‍ രാത്രി എട്ടു വരെയായിരിക്കും ആഘോഷം.
ഭക്ഷണശാലകള്‍ക്കും, കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക റൈഡുകളും മേളയിലുണ്ടാകും. വൈകിട്ട് അഞ്ചു മണി മുതല്‍ വെടിക്കെട്ടും ഉണ്ടാകും.
ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Source: Supplied
Share

