Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഇന്ത്യൻ സമൂഹത്തിനായി മെൽബണിൽ പോലീസിന്റെ ചർച്ചാവേദി

മെൽബണിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും വിവരങ്ങൾ പങ്കുവയ്ക്കാനുമായി വിക്ടോറിയ പോലീസ് ചർച്ചാവേദി സംഘടിപ്പിക്കുന്നു. മെല്‍ബണ്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.

Victoria Police
Source: AAP

ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ നേരിടേണ്ടി വരുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക എന്നതാണ് ഈ ചർച്ചാവേദിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.

ഇവിടുത്തെ ഇന്ത്യൻ സമൂഹം പല പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും, ഇത്തരം പ്രശ്നങ്ങളിൽ പോലീസിന്റെ നയം എന്താണെന്ന് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുക എന്നാണ് ഈ ചർച്ച കൊണ്ട് ലക്ഷ്യമിടുന്നതെന്നും ആക്ടിങ് സൂപ്രണ്ട് ഡാരന്‍ കൂപ്പർ പറഞ്ഞു.

 

മയക്കുമരുന്നിന്റെ ഉപയോഗം, കുടുംബ പ്രശ്നങ്ങൾ, മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ, ആളുകളെ കാണാതാവുക തുടങ്ങിയവ ഇന്ത്യൻ സമൂഹത്തെ അലട്ടുന്ന വിഷയങ്ങളാണ്.

ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിദഗ്ധർ അടങ്ങിയ സംഘമാവും പോലീസിനോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നത്.  തുറന്ന ചർച്ചയാണ് ഈ ചർച്ചാവേദിയിലൂടെ പ്രതീക്ഷിക്കുന്നതെന്ന് കൂപ്പർ അറിയിച്ചു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഓഫ് വിക്ടോറിയ (എഫ് ഐ എ വി ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഒറിജിൻ മൾട്ടി ഫെയ്ത് ഓർഗനൈസേഷൻ, ഗുരുദ്വാര ശ്രീ ഗുരു സിങ് സഭ, സങ്കട് മോചൻ സമിതി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ചർച്ചാവേദി സംഘടിപ്പിക്കുന്നത്.

ഇതിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ secretary@fiav.asn.au എന്ന ഇമെയിലിലൂടെ മുൻകൂറായി അറിയിക്കേണ്ടതാണ്.

ചർച്ചാവേദികളുടെ വിവരങ്ങൾ:

Hoppers Crossing

Date: 7-8.30pm, Wednesday 16 November 2016

Venue: Sikh Temple Hoppers Crossing Gurudwara, 417 Sayers Rd, Hoppers Crossing

Craigieburn

Date: 7-8.30pm, Wednesday 23 November 2016

Venue: Sri Guru Sabha Sikh Temple Gurudwara, 344 Hume Hwy, Craigieburn

Blackburn

Date: 7-8.30pm, Wednesday 30 November 2016

Venue: Gurudwara - Sri Guru Nanak Satsang Sabha, 127 Whitehorse Rd, Blackburn

Dandenong

Date: 7-8.30pm, Wednesday 7 December 2016

Venue: Federation of Indian Associations of Victoria, 3/85 Foster St, Dandenong


1 min read

Published

Updated

Source: Victoria Police



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now