വിനോദ സഞ്ചാരത്തിനും വ്യവസായ ആവശ്യങ്ങൾക്കുമായി ഓസ്‌ട്രേലിയ സന്ദർശിക്കാൻ താൽപര്യമുള്ളവരെ ഉദ്ദേശിച്ചുള്ള സബ്ക്ലാസ്സ് 600 സന്ദർശക വിസയാണ് ഇത്തരത്തിൽ ഫാസ്റ്റ് ട്രാക് സേവനത്തിലൂടെ ലഭ്യമാക്കുന്നതെന്ന് ഹൈ കമ്മീഷൻ അറിയിച്ചു.
ഇന്ത്യൻ പാസ്പോർട്ട് കൈവശം ഉള്ളവർക്കാണ് ഫാസ്റ്റ് ട്രാക് സേവനത്തിലൂടെ സബ് ക്ലാസ് 600 സന്ദർശക വിസക്ക് അപേക്ഷിക്കാവുന്നത്.
ന്യൂ ഡൽഹി , മുംബൈ നോർത്ത്, മുംബൈ സൗത്ത്, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഡ്, കൊച്ചി, അഹമ്മദാബാദ്, പുണെ, ജലന്ധർ എന്നിവിടങ്ങളിലുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷാ കേന്ദ്രങ്ങൾ (എ വി എ സി) വഴി ഈ വിസക്ക് അപേക്ഷിക്കാവുന്നതാണ്.
ഇതിനായി വിസ ഫീസ് ആയ 135 ഡോളറിന് പുറമെ 1000 ഓസ്‌ട്രേലിയൻ ഡോളർ അതായത് 53,100 ഇന്ത്യൻ രൂപ അധികം നൽകേണ്ടി വരും.
പ്രയോറിറ്റി കൺസിഡറേഷൻ സർവീസ് എന്ന ഈ ഫാസ്റ്റ് ട്രാക് സേവനത്തിലൂടെ വിസക്ക് അപേക്ഷിക്കുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ വിസ ലഭ്യമാകും എന്നാണ് പറയപ്പെടുന്നതെങ്കിലും, ഇക്കാര്യത്തിൽ ഉറപ്പു നൽകാനാവില്ലെന്ന് ഹൈ കമ്മീഷൻ അറിയിച്ചു. മാത്രമല്ല, ഈ സമയത്തിനുള്ളിൽ വിസ അനുവദിച്ചു നൽകാൻ സാധിക്കാത്ത പക്ഷം അടച്ച പണം തിരിച്ചു നൽകുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി.
കൂടാതെ, എ വി എ സി - ക്ക് സമർപ്പിച്ച അപേക്ഷ ഇതിന്റെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന ഹൈ കമ്മീഷന്റെ പക്കൽ ലഭിക്കുമ്പോൾ മുതലാണ് 48 മണിക്കൂർ കണക്കാക്കപ്പെടുന്നത്. ഇതിനായി രണ്ടോ മൂന്നോ ദിവസത്തെ കാലതാമസം ഉണ്ടായേക്കാം.
ഇനി, അപകടമോ മരണമോ സംഭവിച്ച ഓസ്‌ട്രേലിയയിലുള്ള ബന്ധുവിന്റെയോ സുഹൃത്തിന്റെയോ പക്കലേക്കു അടിയന്തരമായി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണന കണക്കിലെടുത്ത് 1000 ഡോളർ ഫീസിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം :
1 . സബ്ക്ലാസ്സ് 600 സന്ദർശക വിസക്കായുള്ള അപേക്ഷയും, അപേക്ഷയെ പിന്തുണയ്ക്കുന്ന രേഖകളും അതാത് സംസഥാനത്തുള്ള എ വി എ സി യിൽ സമർപ്പിക്കേണ്ടതാണ്. വിസക്കായുള്ള അപേക്ഷാ ഫോമുകൾ ഇവയാണ് :
Form 1419 Application for a Visitor visa – Tourist stream or
Form 1415 Application for a Visitor visa – Business Visitor stream
2 . ഫാസ്റ്റ് ട്രാക് സേവനത്തിൽ വിസ ലഭിക്കാനായി അപേക്ഷകൻ ഒപ്പിട്ട ഫോം 1472 സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള വ്യവസ്ഥകൾ എല്ലാം മനസിലാക്കി എന്ന് ഉറപ്പു വരുത്താനാണിത്.
3 . വിസ അപേക്ഷയുടെ ഫീസ് ആയ 135 ഡോളറും മുൻഗണന നൽകി സേവനം ലഭ്യമാക്കുന്നതിന് ഈടാക്കുന്ന 1000 ഡോളറും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്
വെബ്സൈറ്റിലൂടെയും +91 022 67866006 എന്ന നമ്പറിൽ നിന്നും അറിയാം.